News

ഔഷധവനം പദ്ധതി വിപുലീകരിക്കുന്നു

തൃശൂർ ജില്ലയിലെ  മറ്റത്തൂർ ലേബർ സഹകരണ സംഘം  നടപ്പാക്കുന്ന  ഔഷധവനം പദ്ധതി വിപുലീകരിക്കുന്നു.ആയുർവേദ ഔഷധ നിർമാതാക്കൾക്കാവശ്യമായ വിവിധയിനം ഔഷധ സസ്യങ്ങൾ ഉൽപ്പാദിപ്പിച്ച‌് വിതരണം ചെയ്യാനുള്ള പദ്ധതിയാണ്  ഔഷധവനം പദ്ധതി. കദളീവനം,പവൽനാഥ്‌,  പൂഗ്രാമം, എന്നീ പുതുമയാർന്ന പദ്ധതികൾ കാർഷിക മേഖലയിൽ നടപ്പാക്കി വിജയിച്ചതാണ്‌ മറ്റത്തൂർ ലേബർ സഹകരണ സംഘം.

കേന്ദ്ര വന ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ പീച്ചിയിലുള്ള ലേബർ സംഘത്തിൻ്റെ നേഴ്‌സറിയിൽ ആയുർവേദ ഔഷധത്തൈകൾ ഉൽപ്പാദിപ്പിച്ച‌് കർഷകർക്ക‌് വിതരണം ചെയ്യുന്ന രീതിയാണ് ഔഷധവനം പദ്ധതി നടത്തിപ്പിൽ ലേബർ സഹകരണ സംഘം സ്വീകരിച്ചിട്ടുള്ളത്.

പദ്ധതിയുടെ വിപുലീകരണത്തിന്റെ  മുന്നോടിയായി ഔഷധ സസ്യങ്ങളുടെ വിതരണം ഉടൻ ആരംഭിക്കും. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ ആവശ്യ പ്രകാരം തയ്യാറാക്കിയ 1,50,000 തൈകൾ ആണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.  തുടർന്ന് ഔഷധ സസ്യ ബോർഡ്,  കേരള വന ഗവേഷണ കേന്ദ്രം എന്നിവയുടെ സഹകരണത്തോടെ തയ്യാറാക്കുന്ന തൈകൾ വിതരണം ചെയ്യും.സംസ്ഥാനത്തെ പ്രമുഖ ആയുർവേദ ഔഷധ നിർമാണ കമ്പനികളുമായി  ഔഷധ സസ്യങ്ങളുടെ വിതരണത്തിന് ലേബർ സഹകരണ സംഘം കരാറും ഉണ്ടാക്കിയിട്ടുണ്ട്. 

Share your comments