അന്തരീക്ഷമലിനീകരണം രൂക്ഷമായ ഡൽഹിയിൽ താൽകാലിക ആശ്വാസം പകർന്ന് ഓക്സിജൻ ബാറുകൾ തുറന്നു. ഓക്‌സിജൻ വിൽക്കുന്ന കേന്ദ്രങ്ങൾ ഡൽഹിയിൽ സജീവമാകുന്നു..ഒട്ടനേകം ആളുകളാണ് ന്യൂ ഡൽഹിയിലെ സാകേതിലുള്ള ഓക്സിജൻ ബാറിലെത്തുന്നത്. ഈ വര്‍ഷം മെയ് മാസത്തില്‍ ആര്യവീര്‍ കുമാര്‍ എന്നയാളാണ് ഡല്‍ഹിയില്‍ ഓക്‌സി പ്യുവര്‍ എന്ന ഓക്‌സിജന്‍ ബാര്‍ തുറന്നത് ലെമൺഗ്രാസ്, ഗ്രാസ്, ഓറഞ്ച്, കറുവപ്പട്ട, പെപ്പർമിന്റ്, ലാവൻഡർ, തുടങ്ങി ഏഴ് വ്യതസ്തമായ മണങ്ങളിൽ ബാറിൽ നിന്നും ഓക്സിജൻ ശ്വസിക്കാൻ കഴിയും ഓക്‌സിജൻ ബാർ ഡൽഹിയിൽ സാകേതിലാണ് തുടങ്ങിയത്. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് ‘ഓക്‌സി പ്യൂർ’ എന്ന ഓക്‌സിജൻ ബാറിൽ ഈടാക്കുന്നത്.
ഓക്‌സിജൻ പാർലറുകളിൽ എത്തുന്നവർക്ക് ട്യൂബിലൂടെ ഓക്‌സിജൻ ശ്വസിക്കാം. കയ്യിൽ കൊണ്ടുനടക്കാവുന്ന ചെറിയ ഓക്‌സിജൻ ബോട്ടിലുകളും ഇവിടെനിന്ന് ലഭിക്കും.പൂണൈ അടക്കം രാജ്യത്തെ വിവിധ നഗരങ്ങളിൽ ഇത്തരം ഓക്‌സിജൻ ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. ഡൽഹി അന്താരാഷ്‌ട്ര വിമാനത്താളത്തിൽ ഒരു ഓക്‌സിജൻ ബാറുകൂടി തുറക്കാൻ ഓക്‌സി പ്യൂർ പദ്ധതിയിടുന്നുണ്ട്.
Share your comments