-
-
News
തണുത്തു വിറച്ചു ഒയ്മ്യാകോൺ
റഷ്യയുടെ വടക്ക് കിഴക്കൻ ഭാഗത്ത് അതി വിശാലമായ ഭൂവിഭാഗമാണ് സൈബീരിയ. സൈബീരിയയുടെ വടക്ക് ഭാഗങ്ങൾ മിക്കവാറും മഞ്ഞു കൊണ്ട് മൂടപ്പെട്ടതും, വളരെ തണുത്ത കാലവസ്ഥയുള്ള പ്രദേശവുമായിരിക്കും.ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസ മേഖലയാണു സൈബീരിയയിലെ ഒയ്മ്യാകോൺ .
റഷ്യയുടെ വടക്ക് കിഴക്കൻ ഭാഗത്ത് അതി വിശാലമായ ഭൂവിഭാഗമാണ് സൈബീരിയ. സൈബീരിയയുടെ വടക്ക് ഭാഗങ്ങൾ മിക്കവാറും മഞ്ഞു കൊണ്ട് മൂടപ്പെട്ടതും, വളരെ തണുത്ത കാലവസ്ഥയുള്ള പ്രദേശവുമായിരിക്കും.ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസ മേഖലയാണു സൈബീരിയയിലെ ഒയ്മ്യാകോൺ . കണ്‍പീലികളില്‍ വരെ മഞ്ഞുറയുന്ന ശൈത്യമാണ് ഒയ്മ്യാകോണില്‍. കഴിഞ്ഞ ദിവസങ്ങളിൽ ഒയ്മ്യാകോണില്‍ താപനില -62 ഡിഗ്രി വരെയായി താഴ്ന്നു. അതിശൈത്യത്തെ തുടര്‍ന്ന് കണ്‍പീലികളില്‍ വരെ മഞ്ഞുറയുന്നതിൻ്റെ ചിത്രങ്ങള്‍ ഒയ്മ്യാകോണ്‍ നിവാസികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുഖാവരണം അണിയാതെ പുറത്തിറങ്ങാനാവില്ല. മുഖാവരണം മാറിയാല്‍ ആ നിമിഷം മഞ്ഞുവീണ് മൂടും.എല്ലുകള്‍ പോലും മരവിക്കുന്ന അവസ്ഥയാണ്.
താരതമ്യേനെ ഇവിടെ ജനവാസം വളരെ കുറവുമാണ്. ഇവിടുത്തെ സ്ഥിരം താമസക്കാര്‍ 500 പേരാണ്.1993ൽ ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്. മൈനസ് 67.7 ഡിഗ്രിയാണ് അന്ന് രേഖപ്പെടുത്തിയത്.ഈ പ്രദേശത്തെ താപനില താഴ്ന്നതിനെ തുടര്‍ന്ന് സാധാരണ തെര്‍മോ മീറ്ററുകള്‍ പൊട്ടിത്തകര്‍ന്നു. തുടര്‍ന്ന് ഇലക്ട്രോണിക് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ താപനില -62 ഡിഗ്രി സെല്‍ഷ്യസില്‍ കണ്ടെത്തിയത്. ശൈത്യം രൂക്ഷമായതോടെ താപനില പരിശോധിച്ച ചിലരുടെ ഇലക്ട്രോണിക് തെര്‍മോമീറ്ററും തകരാറിലായി.
ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഒയ്മ്യാകോൺ നിവാസികളുടെ ജീവിതം. തണുപ്പേറെയായതിനാൽ മുഖവും ..ശരീരഭാഗങ്ങളും വലിഞ്ഞു മുറിയുക, പേനയിലെ മഷി കട്ടയാകുക, ബാറ്ററി ചാർജ് തീരുക തുടങ്ങിയവ അവയിൽ ചിലതാണ്..ഇതൊക്കെ സഹിക്കാമെങ്കിലും ആരെങ്കിലും മരിച്ചാലാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. കാരണം ശവസംസ്കാരം നടത്തുകയെന്നത് വളരെ സങ്കീർണമായ കാര്യമാണ്. കാരണം സ്ഥലം കണ്ടെത്തി ആദ്യം ആ ഭാഗത്തെ മഞ്ഞുരുക്കിക്കളയണം.മൃതദാഹം സംസ്ക്കരിക്കാൻ പാകത്തിൽ ഒരു കുഴി കുഴിക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടി വരും. മഞ്ഞുവീഴുന്നതിനനുസരിച്ച് കൽക്കരി ഉപയോഗിച്ച് അത് ഉരുക്കിക്കൊണ്ടിരിക്കണം. അതിനുശേഷം മാത്രമേ .മൃതദേഹം സംസ്ക്കരിക്കാൻ സാധിക്കൂ. ഇങ്ങനെ സംസ്ക്കരിക്കുന്ന മൃതദേഹം അഴുകാനും കാലതാമസമെടുക്കും.അതുകൊണ്ട് തന്നെ ഇവിടെയാരും മരിക്കരുതേയെന്നാണ് ഗ്രാമവാസികളുടെ പ്രാർത്ഥന.
തണുപ്പ് സഹിക്കാന്‍ പറ്റില്ലെങ്കിലും ഒയ്മ്യാകോൺ സഞ്ചാരികളടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. . ഭൂമിയുടെ വടക്കൻ ഗോളാർധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്.. ജനുവരിയിലെ ഇവിടുത്തെ ശരാശരി താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു.ദിനം പ്രതി ഇവിടത്തെ താപനിലയിൽ വൻ വ്യത്യസമാണ് ഉണ്ടാകുന്നത്.
English Summary: Oymyakon freezing village
Share your comments