1. പി. എം കിസാൻ സമ്മാൻ നിധിയിൽ പെരുവെമ്പ് ഗ്രാമ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന കർഷകരുടെ കൃഷി ഭൂമി ഓൺലെനായി സന്ദർശിച്ച് വരുന്നതിൻ്റെ ഭാഗമായി തണ്ടപ്പേർ രജിസ്ട്രേഷൻ ബുദ്ധിമുട്ട് മൂലമോ അല്ലെങ്കിൽ മറ്റ് കാരണങ്ങളാലോ ഭൂമി പരിശോധന നടത്താനാകാത്ത കർഷർക്കുള്ള അദാലത്ത് പെരുമ്പടവ് വില്ലേജ് ഓഫീസിൽ വെച്ച് നടത്തി. കൃഷി റവന്യൂ വകുപ്പുകൾ സംയുക്തമായി, പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ നടത്തിയ പരുപാടി കൊല്ലങ്കോട് ബ്ലോക്ക് പ്രസിഡൻ്റ് ഉദ്ഘാടനം ചെയ്തു.
2. എം പിയും, മുൻ ഒഡീഷ മൃഗ സംരക്ഷണ ക്ഷീര വികസന മത്സ്യ ബന്ധന MSME വകുപ്പ് മന്ത്രിയുമായിരുന്ന പ്രതാപ് ചന്ദ്ര സാരംഗി 'ഹര്‍ ഘര്‍ തിരംഗ'യുടെ ഭാഗമായി കൃഷി ജാഗരൺ സന്ദർശിച്ചു. രാവിലെ 9 മണിക്ക് KJ Choupal ലിൽ നടന്ന ചടങ്ങിൽ കൃഷി ജാഗരൺ ടീം അഗംങ്ങളുമായി സംവദിച്ചു. എല്ലാവരും ജൈവ കൃഷിയിലേക്ക് കടന്ന് വരണമെന്നും കാർഷിക മേഖലയിലെ വളർച്ചയ്ക്ക് കൃഷി ജാഗരണിൻ്റെ സംഭാവനകൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക്കിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പതാക ഉയർത്തി ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി.
3. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ക്കായി കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം, സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനമാരംഭിച്ചു. 8 1 1 1 8 4 4 4 6 3 എന്ന വാട്‌സാപ്പ് നമ്പർ വഴി കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മുതല്‍ 5 വരെ 0 4 8 7 2 3 7 1 1 0 4 എന്ന ലാന്‍ഡ് ലൈന്‍ ഫോണ്‍ നമ്പറിലും സേവനം ലഭിക്കുന്നതായിരിക്കും. കൂടാതെ സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഫേസ്ബുക്ക് പേജ് വഴിയും കര്‍ഷകര്‍ക്ക് സംശയനിവാരണം നടത്താവുന്നതാണ്.
4. കേരള സർക്കാരിൻ്റെ 100 ദിന കർമ്മ പരിപാടിയുടെ ആഭിമുഖ്യത്തിൽ ഭൂതക്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ഭൂതക്കുളം ഗവൺമെൻറ് എച്ച്. എസ്. എസ് സ്കൂളിലെ, എസ് .പി സി കുട്ടികൾക്ക് നൽകിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാം കെ ഡാനിയേൽ നിർവഹിച്ചു.
5. ആസാദി കാ അമൃത മഹോത്സവത്തിൻ്റെ ഭാഗമായി വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരുടെ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്ത് 7 ഇടങ്ങളിലായി വനങ്ങൾ ഒരുക്കൽ, ദേശീയോദ്ഗ്രഥന കലാപരിപാടികൾ, ജീവനക്കാർക്കുള്ള മത്സരങ്ങൾ തുടങ്ങിയവ നടക്കും. ഓഗസ്റ്റ് 10ന് രാവിലെ 11ന് വനം വകുപ്പ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ മത്സരങ്ങളിൽ വിജയിച്ച ജീവനക്കാർക്കുള്ള സമ്മാനദാനവും സ്മൃതി വനങ്ങൾ തയ്യാറാക്കുന്നതിൻ്റെ ഉദ്ഘാടനവും മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിക്കും ചടങ്ങിൽ ഗതാഗതമന്ത്രി ആൻ്റണി രാജു അധ്യക്ഷത വഹിക്കും.
6. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിൻ്റെ ഓണം ഖാദിമേള വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ക്കും പ്രവൃത്തികള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഖാദി മേളയുടെ ഭാഗമായി ഒരുക്കുന്ന സമ്മാനക്കൂപ്പണുകളുടെ വിതരണവും ആദ്യ വില്‍പ്പനയും മന്ത്രി നിര്‍വഹിച്ചു. പാലക്കാട് ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടന്ന പരിപാടിയില്‍ കെ.ഡി. പ്രസേനന്‍ എം.എല്‍.എ. അധ്യക്ഷനും ഖാദി ബോര്‍ഡ് അംഗം എസ്. ശിവരാമന്‍ മുഖ്യപ്രഭാഷണവും നടത്തി
7. കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ദേശീയ പട്ടിക വര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'ആദിവാസി മഹിളാ സശാക്തീകരണ്‍ യോജന'ക്കു കീഴില്‍ വായ്പ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 2,ലക്ഷം രൂപയാണ് പദ്ധതി തുക, അപേക്ഷകര്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതരും 18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. പദ്ധതികള്‍ പ്രകാരം അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസിൻ്റെ നമ്പറായ 9 4 0 0 0 6 8 5 1 2 ബന്ധപ്പെടേണ്ടതാണ്.
8. പത്തനം തിട്ട ജില്ലയിലെ മൈലപ്ര ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ പരിധിയിലുളള മികച്ച കര്‍ഷകരെ കര്‍ഷക ദിനത്തില്‍ ആദരിക്കും. ജൈവ കര്‍ഷകന്‍, വിദ്യാര്‍ഥി കര്‍ഷകന്‍, മുതിര്‍ന്ന കര്‍ഷകന്‍, വനിത കര്‍ഷക, എസ്.സി /എസ്.ടി വിഭാഗത്തിലുളള കര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, ക്ഷീര കര്‍ഷകന്‍, തേനീച്ച കര്‍ഷകന്‍, മത്സ്യ കര്‍ഷകന്‍ തുടങ്ങിയ വിഭാഗത്തിലുളളവരെയാണ് ആദരിക്കുന്നത്. അപേക്ഷകള്‍ ആഗസ്റ്റ് 10ന് കൃഷി ഭവനില്‍ സമര്‍പ്പിക്കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
9. കരീച്ചാൽ പാടശേഖരം കൃഷി യോഗ്യമാക്കുന്നതിനുള്ള സംയുക്ത പരിശോധന ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി. എം മനാഫ് ,കൃഷി ഓഫീസർ ചിന്നു ജോസഫ് ,വില്ലേജ് ഓഫീസർ ഷബീർ എം. ഇ, പാനായിക്കുളം കരീച്ചാൽ പാടശേഖര സമിതി സെക്രട്ടറി മനോജ് പരുത്തിക്കളോടി എന്നിവരുടെ നേതൃത്വത്തിൽ നടത്തി. ഏകദേശം നൂറു എക്കറോളം വരുന്ന കരീച്ചാൽ പാടശേഖരം കൃഷി യോഗ്യമാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി വരുന്നെന്നും പാടശേഖരത്തിൽപെടുന്ന ഭൂ ഉടമകൾക്ക് അറിയിപ്പ് നൽകുന്നതിനുള്ള സംവിധാനം ഈ മാസം അവസാനത്തോടെ പൂർത്തീകരിക്കുമെന്നും കൃഷി ഓഫീസർ അറിയിച്ചു. നെൽ വയൽ ആയി സംരക്ഷിക്കപ്പെടുന്ന പാടശേഖരത്തിൽ ഉൾപ്പെട്ട - നെൽവയൽ ഭൂ ഉടമകൾക്കുള്ള, റോയൽറ്റി പദ്ധതിക്ക് അപേക്ഷിക്കാവുന്നതാണെന്ന് കൃഷി ഓഫീസർ ചിന്നു ജോസഫ് അറിയിച്ചു.
10. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ 14ാമത് Food pro 2022 ന് ചെന്നൈ ട്രേഡ് സെൻ്ററിൽ തുടക്കമായി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങിനാണ് ഇന്ന് തുടക്കം കുറിച്ചത്. വ്യവസായിക സംരഭക മേഖലയിലെ ഏറ്റവും പുതിയ ട്രെൻ്റുകളും സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നത്തിനുള്ള മികച്ച വേദിയാണ് Food pro 2022. ചടങ്ങിൽ കൃഷി ജാഗരൺ ടീം അംഗങ്ങളും പങ്കെടുത്തു. പ്രസക്ത ഭാഗങ്ങൾ കാണാം...
11. കേരളത്തിൽ 8ാം തിയതി വരെ ശക്തമായ മഴയ്ക്ക് സാധ്യത. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്നു രാവിലെ ഒമ്പതിനു 137.25 അടിയിൽ എത്തി. ഡാമിന്റെ 3 ഷട്ടറുകൾ രാവിലെ 11.30 മുതൽ 30 സെന്റിമീറ്റർ വീതം ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി, പെരിയാറിന്റെ തീരങ്ങളിൽ താമസിക്കുന്നവർ അതീവജാഗ്രതാ പാലിക്കണമെന്ന് നിർദ്ദേശം. വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.
Share your comments