പി.എൻ പണിക്കരുടെ 111-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികൾക്ക് പി.എൻ.പണിക്കർ പുരസ്കാരം ഗവർണർ സമ്മാനിച്ചു. സാമൂഹിക ആരോഗ്യ രംഗത്ത് മികച്ച സേവനം നടത്തിയ ഡോ. സി.ജോൺ പണിക്കർ, സ്ത്രീശാക്തീ കാരണത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച എം.സംഗീത്കുമാർ , കാർഷിക വികസന രംഗത്ത് സാമൂഹിക മാറ്റങ്ങൾക്ക് വഴിതെളിച്ച ഡോ. കമലാസനൻപിള്ള, സൂക്ഷ്മ ചെറുകിട വ്യവസായ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച പി.ജി.കെ.നായർ എന്നിവരെയാണ് ആദരിച്ചത്.
പന്ന്യൻ രവീന്ദ്രൻ,ഒ.രാജഗോപാൽ എം.എൽ.എ, എം.എ ബേബി, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, നവകേരളം മിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ് എന്നിവർ പങ്കെടുത്തു
Share your comments