<
  1. News

കേരളത്തിൻ്റെ വ്യാവസായിക മുന്നേറ്റത്തിന് ഗ്രാഫീൻ പാർക്ക് ശക്തി പകരുമെന്ന് പി. രാജീവ്

സംസ്ഥാനത്തിന്റെ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു മുതല്‍ക്കൂട്ടാകും ഗ്രാഫീന്‍. ഗ്രാഫീന്‍ നിക്ഷേപക സംഗമം സുപ്രധാന നാഴികക്കല്ലാണ്. ഗ്രാഫീന്‍ അധിഷ്ഠിത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കരട് നയം ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി കേരളം ഇതുവരെ ഏറ്റെടുത്തിട്ടുള്ള വിവിധ സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള വേദിയാണ് കെഎസ്‌ഐഡിസിയും, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ ബോധവത്കരണ ശില്പശാലയെന്നും മന്ത്രി പറഞ്ഞു.

Saranya Sasidharan
P. Rajeev said that Graphene Park will strengthen Kerala's industrial progress
P. Rajeev said that Graphene Park will strengthen Kerala's industrial progress

നിര്‍ദിഷ്ട ഗ്രാഫീന്‍ വ്യവസായ പാര്‍ക്ക് കേരളത്തിന്റെ വ്യവസായിക മുന്നേറ്റത്തിനു കൂടുതല്‍ ശക്തിപകരുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കേരളത്തിന്റെ ഭാവി കെട്ടിപ്പെടുന്നതിൽ അത്ഭുത ഉല്പന്നമായ ഗ്രാഫീനിന്റെ സാധ്യതകളെക്കുറിച്ചുള്ള ബോധവത്ക്കരണ ശില്പശാലയും നിക്ഷേപകസംഗമവും കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ വ്യവസായ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനു മുതല്‍ക്കൂട്ടാകും ഗ്രാഫീന്‍. ഗ്രാഫീന്‍ നിക്ഷേപക സംഗമം സുപ്രധാന നാഴികക്കല്ലാണ്. ഗ്രാഫീന്‍ അധിഷ്ഠിത വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കരട് നയം ചര്‍ച്ച ചെയ്യുന്നതിനും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി കേരളം ഇതുവരെ ഏറ്റെടുത്തിട്ടുള്ള വിവിധ സംരംഭങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള വേദിയാണ് കെഎസ്‌ഐഡിസിയും, കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ ബോധവത്കരണ ശില്പശാലയെന്നും മന്ത്രി പറഞ്ഞു.

ഭാവിയില്‍ ഗ്രാഫീന്‍ രംഗത്തെ മുന്നേറ്റത്തിനു ശക്തമായ ഗ്രാഫീന്‍ ആവാസവ്യവസ്ഥ സൃഷ്ടിക്കും. ഉല്‍പ്പാദനം മുതല്‍ മാര്‍ക്കറ്റ് ഇടപെടലുകള്‍ വരെയുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കും. ഗ്രാഫീന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് കേരളത്തിന്റെ ലക്ഷ്യം. പ്രകൃതിദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫീന്‍. അതിനാല്‍ പ്രകൃതിക്ക് യാതൊരു ദൂഷ്യവുമുണ്ടാകില്ല. പെന്‍സിലില്‍ വരെ ഗ്രാഫൈറ്റ് ഉപയോഗിക്കപ്പെടുന്നു. ഗ്രാഫീന്‍ വേര്‍തിരിച്ചെടുക്കാനും എളുപ്പമാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വ്യവസായങ്ങളുടെ വികസനത്തിനും ഉത്തരവാദിത്ത വ്യവസായവല്‍ക്കരണത്തിനും ഗ്രാഫീനും അനുബന്ധ സാമഗ്രികളും കേരളത്തിനു മുന്നില്‍ അനന്തസാധ്യതകള്‍ തുറന്നിടുന്നു.

ഗ്രാഫീന്‍ ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും കനം കുറഞ്ഞതും ശക്തവുമായ വസ്തുക്കളില്‍ ഒന്നാണ്. മാത്രമല്ല നിരവധി ഉല്‍പ്പന്നങ്ങളിലേക്കു ചേര്‍ക്കാനും കഴിയും. സംസ്ഥാനത്തിന്റെ കാര്‍ബണ്‍രഹിത ലക്ഷ്യങ്ങള്‍ സുസ്ഥിരമായി കൈവരിക്കുന്നതില്‍ ഗ്രാഫീനിന് നിര്‍ണായകമായ പങ്കുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംരംഭകത്വത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി സംസ്ഥാനം വിഭാവനം ചെയ്ത ഒരു ലക്ഷം സംരംഭം പദ്ധതിയില്‍ ആറുമാസത്തിനകം 60,000 രജിസ്‌ട്രേഷന്‍ നടന്നുകഴിഞ്ഞു. ശരാശരി ഒരു മാസം 10,000 സംരംഭങ്ങള്‍ക്കാണു തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് അധ്യക്ഷതവഹിച്ച ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. കെ.എന്‍.മധുസൂദനന്‍, കെഎസ്‌ഐഡിസി എംഡി: എസ്. ഹരികിഷോര്‍, കേരള ഡിജിറ്റല്‍ സര്‍വകലാശാല പ്രൊഫസറും അക്കാദമിക് ഡീനുമായ ഡോ. അലക്‌സ് ജയിംസ് എന്നിവര്‍ സംസാരിച്ചു.

ഗ്രാഫീന്‍ മേഖലയിലെ സുപ്രധാന വികസന പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാന്‍ സഹായിക്കുന്ന ചര്‍ച്ചകളാണ് മീറ്റില്‍ നടന്നത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ ഡോ. ഹരീഷ് ഭാസ്‌കരന്‍, മാഞ്ചസ്റ്റര്‍ സര്‍വകലാശാല പ്രൊഫസര്‍ ഡോ. രാഹുല്‍ രവീന്ദ്രന്‍ നായര്‍, കാര്‍ബറണ്ടം യൂണിവേഴ്‌സല്‍ ലിമിറ്റഡില്‍ നിന്നുള്ള പി.എസ്. ജയന്‍, യുഎസ്എ ജനറല്‍ ഗ്രാഫീന്‍ ഗ്രെഗ് എറിക്‌സണ്‍, മാഞ്ചസ്റ്റര്‍ ഗ്രാഫീന്‍ എന്‍ജിനീയറിംഗ് ഇന്നൊവേഷന്‍ സെന്ററിലെ ജയിംസ് ബേക്കര്‍, ബാംഗ്ലൂര്‍ ലോഗ് മെറ്റീരിയല്‍സിലെ അന്‍ശുല്‍ ശര്‍മ, കേരള ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, സിഐഐ കേരള ചെയര്‍മാന്‍ ജീമോന്‍ കോര, ഫിക്കി കേരള ചെയര്‍മാന്‍ ദീപക് എല്‍.അശ്വിനി തുടങ്ങിയവരും വിവിധ സെക്ഷനുകളില്‍ സംസാരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കനിവ് 108 ആംബുലൻസ് പുതിയ സേവനങ്ങൾ ലഭ്യമാക്കും: മന്ത്രി വീണാ ജോർജ്

English Summary: P. Rajeev said that Graphene Park will strengthen Kerala's industrial progress

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds