പിഐ ഇന്‍ഡസ്ട്രീസ് ഇസ്അഗ്രോ സ്പാ ആന്റ് ഇറ്റ്‌സ് അഫിലിയേറ്റിസില്‍ നിന്നും ഇസ്അഗ്രോ(ഏഷ്യ) അഗ്രോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സ്വന്തമാക്കി. 2019 ഒക്ടോബറിലാണ് ഡീല്‍ നടന്നത്. അഗ്രോസയന്‍സ് മേഖലയില്‍ പ്രമുഖ സ്ഥാനമുള്ള പിഐ ഇന്‍ഡസ്ട്രീസ് അഗ്രോ സയന്‍സ് ബിസിനസില്‍ സംയോജിത സമീപനമുള്ള സ്ഥാപനമാണ്.
345 കോടി അടിസ്ഥാന മൂല്യമുളള ഇടപാടില്‍ മൂലധനത്തിന്റെ അടിസ്ഥാന വിലയില്‍ ചെറിയ ഏറ്റം പ്രതീക്ഷിക്കുന്നു. ഇസ്അഗ്രോ ഏഷ്യ അഗ്രോകെമിക്കല്‍സ് കരാര്‍ ഉത്പ്പാദനം, പ്രാദേശിക വിപണനം, കയറ്റുമതി എന്നിവയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 2019 മാര്‍ച്ചിലെ കമ്പനിയുടെ റവന്യൂ 314 കോടിയും ലാഭം 23 കോടിയുമായിരുന്നു. പിനോളിയില്‍ പിഐയുടെ നിര്‍മ്മാണ കേന്ദ്രത്തിന് സമീപം 30 ഏക്കറിലാണ് ഇസ്അഗ്രോയുടെ അഗ്രോകെമിക്കല്‍ ടെക്‌നിക്കല്‍ ആന്റ് ഫോര്‍മുലേഷന്‍സ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്.
' ഞങ്ങളുടെ ടീം ഉദ്ദേശിച്ച സമയക്രമത്തില്‍ തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കി എന്നത് സന്തോഷകരമാണ്. പിഐയുടെ വളര്‍ച്ച നിലനിര്‍ത്താനുതകുന്ന ഒരു തന്ത്രപരമായ ഇടപെടലാണിത്. ഞങ്ങള്‍ പുതിയ അംഗങ്ങളെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുകയും ചെയ്യുന്നു. നിര്‍മ്മാണ-വിതരണ മേഖലയില്‍ ഇസ്അഗ്രോയുടെ കഴിവുകള്‍ പിഐയുടെ മൂല്യവര്‍ദ്ധനവിന് ഉപകരിക്കും എന്ന ശുഭാപ്തി വിശ്വാസമാണ് എനിക്കുളളത്', പിഐ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മായാങ്ക് സിംഗാള്‍ പറഞ്ഞു.
ഏറ്റെടുക്കലോടെ പിഐക്ക് പുതിയൊരു നിര്‍മ്മാണ യൂണിറ്റും കമ്പനിയോട് ചര്‍ന്നുളള കേന്ദ്രം എന്ന അഡീഷണല്‍ ബനഫിറ്റും ഇസഗ്രോ സ്പാ വഴിയുളള കയറ്റുമതിക്കുള്ള ദീര്‍ഘകാല ഉടമ്പടിയുമാണ് ലഭിച്ചത്. ഇതിന് പുറമെ ആഭ്യന്തര മാര്‍ക്കറ്റില്‍ ഇസ്അഗ്രോയുടെ വിതരണ ശ്രംഖലയും ഉത്പ്പന്നങ്ങളും കമ്പനിക്ക് കൂടുതല്‍ കരുത്ത് നല്‍കും. നേതൃത്വപരമായ സംവിധാനവും ഓര്‍ഗനൈസേഷണല്‍ രൂപരേഖയും തയ്യാറായി കഴിഞ്ഞു. ഇനി സംയോജനത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മതിയാകും. അതിനായി ഒരു ആഗോള കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പിഐ ഇന്‍ഡസ്ട്രീസ് ഐസ്അഗ്രോ ഏഷ്യയെ സ്വന്തമാക്കി
പിഐ ഇന്‍ഡസ്ട്രീസ് ഇസ്അഗ്രോ സ്പാ ആന്റ് ഇറ്റ്‌സ് അഫിലിയേറ്റിസില്‍ നിന്നും ഇസ്അഗ്രോ(ഏഷ്യ) അഗ്രോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ സ്വന്തമാക്കി. 2019 ഒക്ടോബറിലാണ് ഡീല്‍ നടന്നത്. അഗ്രോസയന്‍സ് മേഖലയില്‍ പ്രമുഖ സ്ഥാനമുള്ള പിഐ ഇന്‍ഡസ്ട്രീസ് അഗ്രോ സയന്‍സ് ബിസിനസില്‍ സംയോജിത സമീപനമുള്ള സ്ഥാപനമാണ്.
Share your comments