പ്രളയബാധിതരെ സഹായിക്കാൻ മലപ്പുറം ഇരിമ്പിളിയത്തെ ഒരു കൂട്ടം കര്‍ഷകര്‍ നെല്‍കൃഷി ചെയ്യുന്നു.ഇരിമ്പിളിയം കുഞ്ഞൻപടിയിലെ ഒരേക്കര്‍ വരുന്ന വയലിലാണ് കിസാൻ സഭയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ ഞാറുനട്ടത്. സമീപ പ്രദേശങ്ങളിൽ നെല്‍കൃഷി ചെയ്യുന്ന കര്‍ഷകരെല്ലാവരും ഒന്നിച്ചാണ് ഇവിടെ കൃഷിയിറക്കിയത്. ഈ കൃഷിയില്‍ നിന്നു കിട്ടുന്ന നെല്ല് വിറ്റുകിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് കര്‍ഷകരുടെ തീരുമാനം. കൃഷി ചിലവ് കര്‍ഷകര്‍ വഹിക്കും.
സാമ്പത്തിക സൗകര്യങ്ങളുള്ളവരല്ല ഇവിടുത്തെ പരമ്പരാഗത നെല്‍കര്‍ഷകരെങ്കിലും പ്രളയം തകര്‍ത്തെറിഞ്ഞവര്‍ക്ക് ചെറിയൊരു കൈത്താങ്ങ് എന്നതാണ് ഇവരുടെ ഉദ്ദേശം.ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനൊപ്പം ഇത് നെല്‍കൃഷിക്കുള്ള പ്രോത്സാഹനം കൂടിയാവണമെന്നാണ് കര്‍ഷകരുടെ ആഗ്രഹം. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും വര്‍ഷങ്ങളായി ഈ പ്രദേശത്ത് മുടങ്ങാതെ നെല്‍കൃഷിയിറക്കുന്നവരാണ് ഈ കര്‍ഷകര്‍.
Share your comments