പാലക്കാട് ജില്ലയിൽ സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള നെല്ല് സംഭരണം 20 മുതൽ ഊർജിതമാക്കും. മന്ത്രി പി തിലോത്തമൻ സഹകരണ സംഘം പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം . 19 നു സംഘങ്ങൾ സപ്പ്‌ളൈകോയുമായി കരാർ ഒപ്പിടും. ഏറ്റെടുത്ത നെല്ല് കഞ്ചിക്കോട് കിൻഫ്ര, ആലത്തൂർ വെയർ ഹൗസിങ്ങ് കോർപറേഷൻ എന്നിവിടങ്ങളിലെ ഗോഡൗണുകളിൽ സംഭരിക്കാനുള്ള നടപടികൾ സ്വീകരിക്കും.Steps will be taken to store the acquired paddy in the godowns of Kanchikode Kinfra and Alathur Warehousing Corporation. വിവിധ ഭാഗങ്ങളിലായുള്ള സംഘങ്ങൾക്ക് അതാതു പ്രദേശത്തെ പാടശേഖരങ്ങൾ തന്നെ അനുവദിക്കാനാണ് അധികൃതർ ആലോചിക്കുന്നത്. അതെ സമയം നെല്ല് സംഭരണത്തിന് കൂടുതൽ സ്വകാര്യ മില്ലുകാർ സന്നദ്ധത അറിയിച്ചാൽ അവരെക്കൂടി ധാരണയായി. നിലവിൽ രണ്ടു സർക്കാർ മില്ലുകൾ ഉൾപ്പെടെ അഞ്ചു മില്ലുകൾ സംഭരണം നടത്തി വരുന്നതിനിടെയാണ് സഹകരണ സംഘങ്ങളെ ഉൾപ്പെടുത്തിയുള്ള സംഭരണത്തിന് ധാരണയായത്. പാലക്കാട് ഗസ്റ്റ്ഹൗസിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സഹകരണ മേഖലയിൽ സംരംഭം തുടങ്ങാൻ കേന്ദ്ര സർക്കാർ സബ്‌സിഡി
#Paddy#Supplyco#Palakkadu#Alathur#Krishi#Godown
Share your comments