തൊടുപുഴ കാഡ് സ് ന്റെ കാർഷിക മേളയിൽ കാർഷികവിഭവങ്ങൾ മാത്രമല്ല, ചിത്രകലയും കവിതയും വിരിയുന്നു -ചിത്രങ്ങൾ വരച്ചു വേണമെന്നുള്ളവർക്ക് സ്റ്റാളിൽ തന്നെ അതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് ചിത്രകാരൻ ജോയി പുള്ളോലിൽ. ലൈവായി വരച്ച ചിത്രങ്ങൾ ആരെയും അത്ഭുതപ്പെടുത്തും വിധം ജീവൻ തുടിക്കുന്നവയാണ്. മാവേലിക്കരയിലെ രവിവർമ്മ ഗവണ്മെന്റ് ആർട്സ് കോളേജിൽ. നിന്ന് ഫൈനാട് സിൽ ഡിപ്ലോമയോടെയാണ് ജോയി ചിത്രകലാരംഗത്തു കടക്കുന്നത്. 30 വർഷത്തിലധികമായി ഇദ്ദേഹം നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. 22 വർഷമായി മുട്ടം തോട്ടുങ്കരയിൽ ആർട്ട് പാലസ് എന്ന പേരിൽ നടത്തുന്ന സ്ഥാപനം ശരിക്കും , ചിത്രങ്ങളുടെ ഒരു പാലസ് തന്നെയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചും അല്ലാതെയും നിരവധി ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ജോയി യുടെ കാൻവാസും വിശാലമാണ്, ഇക്കാലയളവിൽ നിരവധി ശിഷ്യന്മാരേയും സമ്പാദിച്ചിട്ടുണ്ട്. ഏതു രാജ്യത്തു ചെന്നാലും തന്റെ ഒരു ശിഷ്യനെങ്കിലും ആ നാട്ടിൽ ഉണ്ടാകും എന്നാണ് അദ്ദേഹം പറയുന്നത്.
പ്രകൃതിയിലെ സർവ്വ ചരാചരങ്ങളും ജോയിയുടെ കാൻവാസിൽ പതിഞ്ഞിട്ടുണ്ട്. കാമറാ ലെൻസിനു പോലും കാണാൻ കഴിയാത്തത്ര സൂക്ഷ്മമായ കാര്യങ്ങൾ പോലും ജോയിയുടെ ചിത്രങ്ങളിൽ തെളിഞ്ഞു നിൽക്കും. ഏതൊരു അചേതന വസ്തുവും ജോയിയുടെ കാൻവാസിൽ സചേതനമായി തോന്നിക്കും.
മനുഷ്യരെ വരയ്ക്കുന്നതിലുള്ള പ്രാഗൽഭ്യം ജോയിക്ക് ഒന്നു വേറെ തന്നെയാണ്. ഈ കഴിവവു കണ്ട് നിരവധി അവസരങ്ങൾ ' രോയി യെ തേടിയെത്തി. പ്രശസ്ത ചിത്രകാരന്മാരായ ലിയാനാർവോ ഡാവിഞ്ചി, മൈക്കലാഞ്ചലോ റാഫേൽ .റുബന്സ് , റംബ്രാൻഡ് തുടങ്ങിയവരുടെ വിശ്വ പ്രസിദ്ധ ചിത്രങ്ങൾ യൂറോപ്പിലെ പ്രമുഖ ദേവാലയങ്ങളിലേയ്ക്ക് വരച്ചുകൊടുക്കാനുള്ള അവസരവും അതിനാൽ ജോയിക്കു ലഭിച്ചിട്ടുണ്. മൺമറഞ്ഞ നിരവധി പ്രമുഖരുടെ ഛായാചിത്രങ്ങൾ ജോയി ആവശ്യക്കാർക്ക് നൽകിയിട്ടുണ്ട്. മലബാർ മേഖലയിലെ കുടിയേറ്റ ഭവനങ്ങളിൽ വച്ചിട്ടുള്ള ചിത്രങളിൽ ഒന്ന് ജോയി വരച്ച തായിരിക്കും.
ശിഷ്യന്മാരിൽ നിരവധി പ്രമുഖരും ഉണ്ട് . പോർട്രെയിറ്റിലും മോഡേൺ ആർട്ടിലും ക്രിയേറ്റീവ് വർക്കിലും ഗ്ലാസ് പെയിന്റിങ്ങിലുമെല്ലാം ജോയി ഒരു പോലെ വിദഗ്ധനാണ് ഓയിൽ പെയിന്റിംഗിനോട് അധികം താൽപര്യപ്പെടുന്ന ജോയിയുടെ മിക്ക രചനകളും ഓയിൽ പെയിന്റിംഗാണ്.
പൈങ്ങോട്ടൂർ സ്വദേശിയായ സ്വപ്ന എന്ന കാലുകൾ കൊണ്ടു ചിത്രം വരയ്ക്കുന്ന സ്വപ്ന എന്ന ചിത്രകാരിയെ ഏറെക്കാലം ചിത്രകല അഭ്യസിപ്പിച്ചതും ഇദ്ദേഹമാണ്. ചിത്രകല യോടുള്ള തന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പുറത്തു വരുന്നത്.നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഈ അന്നു ഗ്രഹീത ചിത്രകാരൻ ഇതുവരെ തിരുവല്ല, തൊട്ടുപുഴ, ഇടുക്കി, ഭരണങ്ങാനം, ചങ്ങനാശേരി, എറണാകുളം ബാംഗ്ലൂർ, മൈസൂർ :ഡൽഹി എന്നിവിടങ്ങളിൽ ഗ്രൂപ്പായും ഒറ്റയ്ക്കും ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്. ഒരു വർഷം രണ്ടു ചിത്ര പ്രദർശനങ്ങൾ നടത്തുകയായിരുന്നു ഇദ്ദേഹത്തിന്റെ രീതി. ആ സ്വാദകരുടെ ആവശ്യാർത്ഥം ഓരോരോ സ്ഥലങ്ങളിൽ പ്രദർശനങ്ങൾ ഒരുക്കും . 9497186495 എന്ന മൊബൈൽ നമ്പർ ചിത്രകലാ സ്നേഹികൾക്ക് സുപരിചിതമായതിനാൽ ദിവസവും അദ്ദേഹത്തിന് നിരവധി കാളുകൾ ലഭിക്കും . ആരാധകരുടെ സ്നേഹം തനിക്കെന്നും ഊർജ്ജം പകരുമെന്നാണ് ജോയിയുടെ പക്ഷം..
ചിത്രങ്ങൾ വിരിയും കാർഷികമേള
തൊടുപുഴ കാഡ് സ് ന്റെ കാർഷിക മേളയിൽ കാർഷികവിഭവങ്ങൾ മാത്രമല്ല, ചിത്രകലയും കവിതയും വിരിയുന്നു -ചിത്രങ്ങൾ വരച്ചു വേണമെന്നുള്ളവർക്ക് സ്റ്റാളിൽ തന്നെ അതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട് ചിത്രകാരൻ ജോയി പുള്ളോലിൽ.
Share your comments