MFOI 2024 Road Show
  1. News

പള്ളിപ്പുറം പൊക്കാളി അരി വിപണിയിലിറക്കുന്നു, കൂടുതൽ കൃഷി വാർത്തകൾ

ചെറായി യുവ കർഷക സംഘം സുനിൽ, വിനു, ഷിജു, അനീഷ്, എന്നിവർ ചേർന്ന് കൃഷിചെയ്ത പള്ളിപ്പുറം പൊക്കാളി അരി വിപണിയിലിറക്കുന്നു. കൃഷിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പിൻ്റെ സഹകരണത്തോടെയാണ് 100% ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച പള്ളിപ്പുറം പൊക്കാളി അരി വിൽക്കുന്നത്. ചെറായി ഇക്കോഷോപ്പിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രമണി അജയൻ വിൽപ്പന ഉദ്ഘാടനം ചെയ്തു.

Saranya Sasidharan

1. പ്രായമായവരെ സംരക്ഷിക്കുന്നതിനും ചെറുകിട, നാമമാത്ര കർഷകർക്ക് സാമൂഹിക സുരക്ഷ നൽകുന്നതിനുമായുള്ള പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ മന്ധൻ യോജന, ഇത് വഴി 18 നും 40 നും ഇടയിൽ പ്രായമുള്ള, 2 ഹെക്ടർ വരെ കൃഷിയോഗ്യമായ ഭൂമിയുള്ള കർഷകർക്ക് പെൻഷൻ പദ്ധതിയിൽ അംഗങ്ങളാകാം. 60 വയസ്സ് കഴിഞ്ഞാൽ, ഈ പദ്ധതിയിൽ ഉൾപ്പെടുന്ന കർഷകർക്ക് പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും. കർഷകൻ മരിച്ചാൽ, പങ്കാളിക്ക് പെൻഷന്റെ 50% കുടുംബ പെൻഷനായി സ്വീകരിക്കാൻ അർഹതയുണ്ട്. പങ്കാളിക്ക് മാത്രമേ കുടുംബ പെൻഷന് അർഹതയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക് PMKMY സന്ദർശിക്കുക.

2. ചെറായി യുവ കർഷക സംഘം സുനിൽ, വിനു, ഷിജു, അനീഷ്, എന്നിവർ ചേർന്ന് കൃഷിചെയ്ത പള്ളിപ്പുറം പൊക്കാളി അരി വിപണിയിലിറക്കുന്നു. കൃഷിവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോഷോപ്പിൻ്റെ സഹകരണത്തോടെയാണ് 100% ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച പള്ളിപ്പുറം പൊക്കാളി അരി വിൽക്കുന്നത്. ചെറായി ഇക്കോഷോപ്പിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ രമണി അജയൻ വിൽപ്പന ഉദ്ഘാടനം ചെയ്തു.

3. കൃഷി വകുപ്പ് കളമശ്ശേരി നിയോജകമണ്ഡലത്തിലെ കാർഷിക സേവനങ്ങൾ ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നതിനായി, ആലങ്ങാട് ബ്ലോക്കിന് അനുവദിച്ച കൃഷിശ്രീ സെന്റർ പദ്ധതി നടപ്പിലാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിൽ യോഗം ചേർന്നു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസിൻ്റെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആത്മ പ്രൊജക്റ്റ്‌ ഡയരക്ടർ ഷീല പോൾ പദ്ധതി വിശദീകരിച്ചു

4. ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആലങ്ങാട് കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ ഭക്ഷണാരാമം പദ്ധതി തുടങ്ങി. അലങ്കാരത്തോടൊപ്പം അല്‍പം ആഹാരവും ഒരേ തോട്ടത്തില്‍ നിന്നു വളര്‍ത്തിയെടുക്കുക എന്നതാണ് ഭക്ഷണാരാമം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാനായിക്കുളത്ത് 50 സെന്റ് സ്ഥലത്ത് ഭക്ഷണരാമം ഒരുക്കുകയാണ് ആലങ്ങാട് കാര്‍ഷിക കര്‍മ്മസേന. വീട്ടു മുറ്റങ്ങളില്‍ അലങ്കാര സസ്യങ്ങളോടൊപ്പം ആഹാര ചെടികളും നട്ടുപിടിപ്പിച്ച് കൊടുത്ത് പദ്ധതി എല്ലാ വീടുകളിലും എത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് ആലങ്ങാട് കാര്‍ഷിക കര്‍മ്മസേനയും കൃഷി ഭവനും.

5. നാവായിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സൗഹൃദമായി 10 മൺചട്ടികളിൽ നടീൽ മിത്രിതം നിറച്ച് പച്ചക്കറിതൈ ഉൾപ്പെടെ വീട്ടിൽ എത്തിച്ചുതരുന്നു. യൂണിറ്റിന് 2000 രൂപ വിലയുള്ള പദ്ധതിയിൽ സബ്സിഡിയിൽ 500 രൂപഗുണഭോക്തൃവിഹിതം അടച്ച് പദ്ധതിയിൽ അംഗമാകാം. .കൂടുതൽ വിവരങ്ങൾക്ക് നാവായിക്കുളം ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ സന്ദർശിക്കുക.

6. രാജ്യത്താദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമ നിധി ബോർഡ് ഏർപ്പെടുത്തി കേരളം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമമുറപ്പാക്കാനും ആശ്വാസ നടപടികൾ കൈക്കൊള്ളാനുമാണ് ക്ഷേമ നിധി ഏർപ്പെടുത്തുന്നത്. സംസ്ഥാനത്ത് 26 ലക്ഷം തൊഴിലാളികൾക്ക് ക്ഷേമനിധിയുടെ ഗുണഫലം ലഭ്യമാക്കും. നിശ്ചിതകാലം തൊഴിലെടുക്കുന്നവർക്ക് ക്ഷേമനിധിയിൽ അംഗത്വം ഉണ്ടാകും. മാസത്തിൽ നിശ്ചിത തുക തൊഴിലാളി അടക്കണം, സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഇതേ തുക ക്ഷേമനിധിയിലേക്ക് സംഭാവന ചെയ്യും. കേരള തൊഴിലുറപ്പ്‌ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പ്രഥമ ചെയർമാനായി എസ്‌ രാജേന്ദ്രനെ നിയമിച്ചു.

7. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൂടെ നേതൃത്യത്തില്‍ നടപ്പിലാക്കുന്ന നെറ്റ് സീറോ എമിഷന്‍ കേരള പദ്ധതിക്ക് എറണാകുളം ജില്ലയില്‍ തുടക്കമായി. എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ ,ചിറ്റാട്ടുകര, രായമംഗലം ,അശമന്നൂര്‍ പഞ്ചയത്തുകളാണ് പ്രാഥമിക ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ പുറം തള്ളല്‍ അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന രീതിയില്‍ പരിമിതപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം, തുടങ്ങിയ വിവിധ മേഖലകളില്‍ ഇടപെട്ടുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.

8. തിരുവനന്തപുരം നഗരസഭയിലെ ഹരിത കര്‍മ സേനാ അംഗങ്ങള്‍ക്ക് യൂസര്‍ഫീ കൈമാറി ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ്ജ്. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂസര്‍ഫീ നല്‍കേണ്ടത് പൊതുജനങ്ങളുടെ നിയമപരമായ ബാദ്ധ്യതയാണെന്നും വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മ സേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ഫി ഈടാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

9. കുഴുപ്പിള്ളി കൃഷിഭവൻ്റെ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം പരിശീലനം ലഭിച്ച കോവൽ FIG പ്രവർത്തകരുടെ നേതൃത്വത്തിൽ ട്രൈകോഡെർമ സമ്പുഷ്ടീകരിച്ച ജൈവ വളം ഉണ്ടാക്കുന്നു. അതാതു പ്രദേശത്ത് ലഭ്യമായ കാലിവളങ്ങൾ ശേഖരിച്ച് ഗുണമേന്മയുള്ള ഉൽപ്പന്നം ആക്കി മാറ്റുകയും ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന ജൈവ വളം മിതമായ വിലയ്ക്ക് വിറ്റഴിക്കുകയും ചെയ്യുന്നു. കൃഷിഭവന്റെ സഹകരണത്തോടെയാണ് ഗ്രുപ്പിന്റെ പ്രവർത്തനം നടക്കുന്നത്, കൃഷി അസിസ്റ്റൻ്റുമാർ സാങ്കേതിക നിർദേശങ്ങൾ നൽകി

10. ക്ഷീര വികസന മേഖലയെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകരുക എന്ന ലക്ഷ്യത്തോടെ ക്ഷീര വികസന വകുപ്പ് ആവിഷ്കരിച്ച സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബിലൂടെ കുട്ടികളും കർഷകരാകുന്നു. പദ്ധതി നടപ്പിലാക്കുന്നതിന് തൃശ്ശൂർ ജില്ലയിൽ നിന്ന് പാഞ്ഞാൾ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിനെ തെരഞ്ഞെടുത്തു. വിദ്യാർത്ഥികൾ ഉൾപ്പെട്ട പുതുതലമുറയ്ക്ക് ക്ഷീര മേഖലയെ പരിചയപ്പെടുത്തുന്നതിനും താൽപര്യം വളർത്തുന്നതിനുമായാണ് സ്റ്റുഡന്റ്സ് ഡയറി ക്ലബ്ബ് രൂപീകരിച്ചിട്ടുള്ളത്.8, 9 ക്ലാസുകളിൽ നിന്നായി 29 പേരടങ്ങുന്നതാണ് ക്ലബ്ബ്.

11. കോഴിക്കോട് ജില്ലയിലെ സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള സംസ്ഥാനത്ത് നടപ്പിലാക്കുന്ന മിഷൻ ഫോർ ഇന്റെഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടിക്കൾച്ചർ എന്ന കേന്ദ്രാ വിഷ്കൃത പദ്ധതിയിലൂടെ സംയോജിത വിളവെടുപ്പാനന്തര പരിപാലനത്തിന് ധനസഹായം നൽകുന്നു. സംരംഭക പ്രേരിതമായ പ്രോജക്ടുകൾ വായ്പാബന്ധിതമായാണ് നടപ്പിലാക്കുന്നത്. കൂടുതൽ വിവരങ്ങൾ www.shm.kerala.gov.in എന്ന വെബ്സൈറ്റിലും കോഴിക്കോട് ജില്ലാ ഹോർട്ടിക്കൾച്ചർ മിഷനിലും ലഭ്യമാണ്.

12. ആയുഷ് വിഭാഗങ്ങൾക്ക് ആരോഗ്യ മേഖലയിൽ കൂടുതൽ പ്രാധാന്യം നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നാടിന്റെ തനതു ചികിത്സാ രീതികൾക്കു വർത്തമാനകാലത്തു പ്രാധാന്യം വർധിച്ചുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നാഷണൽ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ സിദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. രോഗം വരാതെയിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയെന്നതിനാണ് ആരോഗ്യ വകുപ്പ് മുൻതൂക്കം നൽകുന്നതെന്നു മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായി.

13. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃകയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിലാണ് ആരോഗ്യ മേഖലയിലെ പുതിയ പ്രവർത്തനങ്ങൾ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ അവതരിപ്പിച്ചത്.'ജീവിതശൈലീ രോഗങ്ങളും പോഷകാഹാരങ്ങളും' ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ അവതരിപ്പിച്ചത്.

14. 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുന്നു. ഇതിൻ്റെ ഭാഗമായി കൃഷി ജാഗരൺ സ്പെഷ്യൽ മില്ലറ്റ് എഡിഷൻ പുറത്തിറക്കിയാണ് ഇതിൻ്റെ ഭാഗമാകുന്നത്. 12 ഭാഷകളിലായി 24 എഡിഷനുകൾ, ജനുവരി 12 ന് വൈകുന്നേരം 4:30 ന് കൃഷി ജാഗരൺ ആസ്ഥാനത്ത് നടക്കുന്ന പരിപാടിയിൽ പുറത്തിറക്കും. കേന്ദ്ര ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല, നിതി ആയോഗ് അംഗം രമേഷ് ചന്ദ്, അശോക് ദൽവായി NRAA CEO എന്നിവരും മറ്റ് കൃഷി ജാഗരൺ അംഗങ്ങളും പങ്കെടുക്കും.

15. ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ വടക്കുകിഴക്ക് ദിശയിൽ നിന്ന് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഈ ദിവസങ്ങളിൽ മുന്നറിയിപ്പുള്ള പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പിൽ പറയുന്നു.

English Summary: Pallipuram Pokkali Rice Launched, More Agriculture News

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters