വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പതിനായിര കണക്കിന് കര്‍ഷകർ പാർലമെന്റിലേക്ക് മാർച്ച് നടത്തി. ‘ആള്‍ ഇന്ത്യാ കിസാന്‍’ സഭയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാത്രമായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുക, കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുക, കാർഷിക കടങ്ങൾ പൂർണമായി എഴുതിത്തള്ളുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്.
രാജ്യത്തെ 220 തിൽ അധികം കർഷക സംഘടന പ്രതിനിധികൾ മാർച്ചിന്റെ ഭാഗമായി. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുൾപ്പെടെ രാജ്യത്തെ അമ്പതിനായിരത്തിനു മുകളിൽ കർഷകർ മാർച്ചിൽ അണിനിരന്നു.കാർഷിക കടം മൂലം ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികളുമായാണ് തമിഴ്‌നാട്ടിൽ നിന്നുള്ള സംഘം മാർച്ചിലെത്തിയത്. പി സായ് നാഥ, മേധാ പട്കർ, യോഗേന്ദ്ര യാദവ് തുടങ്ങിയ സാമൂഹ്യ പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കലാകാരന്‍മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും റാലിയില്‍ പങ്കുചേര്‍ന്നു.
Share your comments