<
  1. News

ലോക്കൽ യാത്രകൾ സാധാരണ നിരക്കിൽ ക്ലാസ് ആക്കാം; പാസഞ്ചർ ട്രെയിനുകൾ AC കോച്ചുകളാക്കും

പാസഞ്ചർ ട്രെയിനുകളിൽ എസി കോച്ചുകൾ കൊണ്ടുവരുന്നതോടെ, പത്ത് രൂപ ടിക്കറ്റ് നിരക്കിൽ എസി കോച്ചിൽ ഇനിമുതൽ യാത്ര ചെയ്യാം. എല്ലാവർക്കും എസി ക്ലാസിൽ യാത്ര ചെയ്യാൻ അവസരമുണ്ടാക്കുക എന്നതാണ് ഇതിലൂടെ നടപ്പിലാക്കുന്നത്.

Anju M U
railway
പാസഞ്ചർ ട്രെയിനുകൾ AC കോച്ചുകളാക്കും

ഇനി ലോക്കൽ യാത്രകൾ പോലും എസി കോച്ചുകളിലാക്കാം. വേനൽക്കാലത്ത് യാത്രക്കാർക്ക് വളരെ സുഖപ്രദമായ യാത്ര പ്രദാനം ചെയ്യാനുള്ള നവീന പദ്ധതികളുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. പാസഞ്ചർ ട്രെയിനുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേയുടെ പുതിയ പ്രഖ്യാപനം.

ബന്ധപ്പെട്ട വാർത്തകൾ: Tatkal App: തൽക്കാൽ ബുക്കിങ് കൂടുതൽ എളുപ്പം, IRCTCയുടെ Confirm Ticket App പുറത്തിറങ്ങി

അതായത്, പാസഞ്ചർ ട്രെയിനുകളിൽ എസി കോച്ചുകൾ കൊണ്ടുവരുന്നതോടെ, പത്ത് രൂപ ടിക്കറ്റ് നിരക്കിൽ എസി കോച്ചിൽ ഇനിമുതൽ യാത്ര ചെയ്യാം. എല്ലാവർക്കും എസി ക്ലാസിൽ യാത്ര ചെയ്യാൻ അവസരമുണ്ടാക്കുക എന്നതാണ് ഇതിലൂടെ നടപ്പിലാക്കുന്നത്. എസി കോച്ചുകളിൽ 100-200 യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിക്കും. കൂടാതെ സാധാരണക്കാർക്ക് ഈ കോച്ചുകൾ ഉപയോഗിക്കാൻ അനുവദിക്കുന്ന തരത്തിൽ ടിക്കറ്റ് നിരക്ക് കുറവായിരിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പാസഞ്ചർ ട്രെയിനിലെ എസി കോച്ചുകൾ

പരീക്ഷണാടിസ്ഥാനത്തിൽ സബർബൻ ട്രെയിനുകളിലാണ് ആദ്യം എസി സംവിധാനം നടപ്പിലാക്കുന്നത്. വെസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള മുംബൈ സബർബൻ സർവീസ് ട്രെയിനുകളാണ് എസി കോച്ചുകളായി ഉയർത്തുക. പാസഞ്ചർ ട്രെയിനുകളിൽ 150 കിലോമീറ്റർ ദൂരത്തിനുള്ള സെക്കൻഡ് ക്ലാസ് യാത്രയ്‌ക്ക് 35 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. അതേ സമയം എസി കോച്ചുകളിലാണെങ്കിൽ 350 രൂപ ഈടാക്കുന്നു. എന്നാൽ എസി ലോക്കൽ കോച്ചുകളിൽ 65 കിലോമീറ്റർ യാത്ര ചെയ്യുന്നതിന് ഇനി ഒരാൾക്ക് ചെലവാകുന്നത് 30 രൂപ ആയിരിക്കും.

അഞ്ച് കിലോമീറ്റർ ദൂരത്തിൽ എസി ലോക്കൽ കോച്ചുകളിലെ യാത്രയ്ക്ക് 10 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. ലോക്കൽ ട്രെയിനുകളെ ശീതീകരിക്കുന്നതിന്റെ ഭാഗമായി സംവിധാനങ്ങളിലും മാറ്റം വരും. അതായത്, റിസർവ് ചെയ്ത സീറ്റുകളും ഓട്ടോമാറ്റിക് ക്ലോസിങ് ഡോറുകളും കമ്പാർട്ട്മെന്റുകളിൽ സജ്ജീകരിക്കും.
ഇതുകൂടാതെ, എല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ പുതിയതാക്കാൻ ഇന്ത്യൻ റെയിൽവേ തീരുമാനിച്ചു. ഘട്ടം ഘട്ടമായാണ് ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുന്നത്. മാർച്ച് 10 മുതൽ ആരംഭിക്കുന്ന നടപടികൾ മേയ് 1 വരെ തുടരും. ന്നൈ സെൻട്രൽ-യശ്വന്ത്പുർ എക്‌സ്പ്രസ്, ചെന്നൈ-ബെംഗളൂരു എക്‌സ്പ്രസ്, ചെന്നൈ-മൈസൂർ എക്‌സ്പ്രസ് എന്നീ ട്രെയിനുകളിൽ മാർച്ച് 10 മുതൽ ജനറൽ കോച്ചുകൾ ചേർക്കും.

ബന്ധപ്പെട്ട വാർത്തകൾ: #BreakTheBias: അന്തർദേശീയ വനിതാദിനത്തിൽ വനിതാ കർഷക- സംരഭകർക്കൊപ്പം കൃഷി ജാഗരൺ

ചെന്നൈ-മംഗളൂരു മെയിൽ (12601), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം മെയിൽ (12623), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്‌സ്പ്രസ് (12695), ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് (12697), എഗ്മോർ-മംഗളൂരു എക്‌സ്പ്രസ് (16179), മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, മംഗളൂരു-തിരുവനന്തപുരം മലബാർ എക്‌സ്പ്രസ്, പാലക്കാട്-തിരുനെൽവേലി പാലരുവി എക്‌സ്പ്രസ്, മംഗളൂരു-പുതുച്ചേരി എക്‌സ്പ്രസ് എന്നീ ട്രെയിനുകളിൽ മാർച്ച് 16 മുതൽ ജനറൽ കോച്ചുകൾ പുതുക്കുന്നുണ്ട്.

ഇതുകൂടാതെ, ഇ- കാറ്ററിങ്ങും തൽക്കാലിനായി പുത്തൻ മൊബൈൽ ആപ്ലിക്കേഷനും തുടങ്ങി നിരവധി നൂതന സംവിധാനങ്ങളാണ് ഇന്ത്യൻ റെയിൽവേ അവതരിപ്പിക്കുന്നത്. ട്രെയിൻ യാത്ര കൂടുതൽ ആനന്ദകരമാക്കി തീർക്കുവാനും ഇന്ത്യൻ റെയിൽവേ ആകർഷകമായ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. അതായത്, യാത്ര ഉല്ലാസകരമാക്കാനായി ഇന്ത്യൻ റെയിൽവേ റേഡിയോ സൗകര്യം ഒരുക്കാനായി പദ്ധതിയിട്ടു. വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ സൗകര്യം ഒരുക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഉച്ചത്തിൽ സംസാരിച്ചാൽ പിഴ; ഇന്ത്യൻ റെയിൽവേയിലെ പുതിയ നിയമങ്ങൾ

English Summary: Passenger Trains Are Making Into AC Coaches Now Onwards, With Low Charges For Ticket

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds