<
  1. News

പത്തനംതിട്ട ജില്ലയിൽ സംസ്ഥാന മന്ത്രിസഭയുടെ 1000 ദിന വാർഷികത്തിന്റെ ഭാഗമായി "ഹരിതഭവനം"

പത്തനംതിട്ട ജില്ലയിൽ സംസ്ഥാന മന്ത്രിസഭയുടെ 1000 ദിന വാർഷികത്തിന്റെ ഭാഗമായി  നടത്തുന്ന ആഘോഷപരിപാടികളിൽ ഹരിത കേരള മിഷൻ്റെ ഓപ്പൺ സ്റ്റാൾ "ഹരിതഭവനം" എന്ന ആശയത്തിൽ സംഘടിപ്പിക്കുന്നു

K B Bainda
haritha bhavanam

പത്തനംതിട്ട ജില്ലയിൽ സംസ്ഥാന മന്ത്രിസഭയുടെ 1000 ദിന വാർഷികത്തിന്റെ ഭാഗമായി  നടത്തുന്ന ആഘോഷപരിപാടികളിൽ ഹരിത കേരള മിഷൻ്റെ ഓപ്പൺ സ്റ്റാൾ "ഹരിതഭവനം" എന്ന ആശയത്തിൽ സംഘടിപ്പിക്കുന്നു.  മാലിന്യ സംസ്കരണത്തിനും ജല, ഊർജ്ജസംരക്ഷണത്തിനും മുൻഗണന നൽകി വീട് എങ്ങനെ പ്രകൃതി സൗഹൃദമാക്കാമെന്ന് പഠിപ്പിച്ചു തരുന്നതാണ് ഈ ഹരിത ഭവനം.

വെള്ളം കാര്യക്ഷമമായി ഉപയോഗിച്ച് കൊണ്ടുള്ള തിരി നനയുടെ നൂതന മാതൃകയും ഇതിൽ പരിചയപ്പെടുത്തുന്നു. മഴ മറ സംവിധാനം മാതൃകയായി കാണിച്ചിട്ടുണ്ട്. സംയോജിത കൃഷിയുടെ ഭാഗമായി പച്ചക്കറി കൃഷിയോടു ചേർന്ന് മീൻ കുളവും, തേനീച്ച കൃഷിയും, കോഴി, ആട് എന്നിവയുടെ പരിപാലനവും ഉൾപ്പെടുത്തുന്നതിൻ്റെ മാതൃക കാണാം. ജല സംരക്ഷണത്തിന്റെ ഭാഗമായി കിണർ റീചാർജ് ചെയ്യാൻ സൗകര്യം, മഴവെള്ള സംഭരണി എന്നിവ ഒരുക്കിയിരിക്കുന്നു.

ജൈവ മാലിന്യ സംസ് കരണത്തിനുള്ള കലം കമ്പോസ്റ്റും, അജൈവ മാലിന്യം തരം തിരിക്കാനുള്ള സംവിധാനവും ഈ ഹരിത ഭവനത്തിൽ കാണാൻ കഴിയും. ഊർജ സംരക്ഷണത്തിന്റെ ഭാഗമായി പൂർണമായും സോളാർ  കൊണ്ട് പ്രവർത്തിപ്പിക്കുന്ന ലൈറ്റുകൾ കൊടുത്തിരിക്കുന്നു. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ശ്രി ആർ രാജേഷ്ന്റെ മേൽനോട്ടത്തിൽ ഹരിതകേരളം മിഷൻ ആർ‍ പി യും കൃഷിവിദഗ്ധനുമായ ശ്രീ ജോഷി ജോസഫ് ഹരിത ഭവനം നിർമ്മാണങ്ങൾക്ക് നേതൃത്വം നൽകി. ആർ പി മാരായ ശ്രീ.രാധാകൃഷ്ണൻ നായർ , ശ്രീ.വിശ്വനാഥൻ ആചാരി, ശ്രീ.ഷിജു. എം. സാംസൺ, ശ്രീ. ഷിറാസ് , വൈ.പി മാർ എന്നിവർ നിർമ്മാണ പ്രവർത്തനത്തിൽ പങ്കെടുത്തു.

English Summary: pattanamthitta haritha bhavanam

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds