പത്തനംതിട്ട നഗരോത്സവ പുഷ്പമേളയ്ക്ക് തുടക്കം. വിവിധതരം വർണ്ണത്തിലും വലിപ്പത്തിലുമുള്ള പൂക്കൾ മേളയെ വേറിട്ടതാക്കുന്നു. പുഷ്പമേളയോടൊപ്പം വാഴയുടെ പ്രാധാന്യം വിളിച്ചോതി വാഴമഹോത്സവവും സംഘടിപ്പിച്ചിട്ടുണ്ട്. വാഴ ഉപ്പേരിയും വാഴപ്പഴവും എല്ലാം മേളയുടെ ഭാഗമായി ഇവിടെയുണ്ട്. കൂടാതെ വിവിധതരം പച്ചക്കറി വിത്തുകളും ഇവിടെ നിന്നും വാങ്ങാവുന്നതാണ്.
നൂറിലധികം വിപണന സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. തേന്‍ ഉത്പന്നങ്ങളുടെ വിപണനം, കാര്‍ഷിക വിപണനമേള, ജൈവ പച്ചക്കറികളുടെ വിപണനം, ഔഷധ സസ്യങ്ങളുടെ പ്രദര്‍ശനം, എന്നിവയും കുട്ടികള്‍ക്കായി പാര്‍ക്കും മേളയിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ ദിവസവും കലാമത്സരങ്ങളും സെമിനാറുകളും മേളയുടെ ഭാഗമായിട്ടുണ്ടാകും. പത്തനംതിട്ട നഗരസഭ സംഘടിപ്പിക്കുന്ന ഈ പുഷ്പമേള ഏപ്രില്‍ അഞ്ചു മുതല്‍ 15 വരെ ജില്ലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
Share your comments