1. News

പീച്ചി ഡാം: വലതുകര കനാൽ മാർച്ച് 22 നും ഇടതുകര കനാൽ ഏപ്രിൽ ഒന്നിനും തുറക്കും

കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായി ഡാമിലെ ജല ലഭ്യതക്കനുസരിച്ച് പീച്ചി റിസർവോയറിന്റെ വലതുകര കനാൽ മാർച്ച്‌ 22 നും ഇടതു കര കനാൽ ഏപ്രിൽ 1 നും തുറക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്‌ അറിയിച്ചു.

K B Bainda
തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്നും  വെള്ളം തുറന്നു വിടുന്നതിനു ആവശ്യം ഉയർന്ന സാഹചര്യത്തി തീരുമാനമായത്
തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്നും വെള്ളം തുറന്നു വിടുന്നതിനു ആവശ്യം ഉയർന്ന സാഹചര്യത്തി തീരുമാനമായത്

തൃശൂർ :കുടിവെള്ള ദൗർലഭ്യം പരിഹരിക്കുന്നതിനായി ഡാമിലെ ജല ലഭ്യതക്കനുസരിച്ച് പീച്ചി റിസർവോയറിന്റെ വലതുകര കനാൽ മാർച്ച്‌ 22 നും ഇടതു കര കനാൽ ഏപ്രിൽ 1 നും തുറക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്‌ അറിയിച്ചു.

Thrissur: Valathukara canal of Peachy Reservoir will be opened on March 22 and Idathukara canal on April 1, District Collector S Shanavas said.

കനാലുകൾ കടന്നുപോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരിൽ നിന്നും കനാലുകളിലെ വെള്ളം തുറന്നു വിടുന്നതിനു ആവശ്യം ഉയർന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വിളിച്ചു ചേർത്ത യോഗത്തിലാണ് കനാലുകൾ തുറക്കാൻ തീരുമാനമായത്.

യോഗത്തിൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ റഫീക ബീവി, സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം ഷീജ,ഹെഡ് വർക്ക് സബ്ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഇ ഗീത, അസിസ്റ്റൻറ് എൻജിനീയർ ഡേവിസ് സാം തുടങ്ങിയവർ പങ്കെടുത്തു.

English Summary: Peachy Dam: Valathukara canal will open on March 22 and the Idathukara canal on April 1

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds