കേരള സർക്കാർ വിവിധ തരത്തിലുള്ള ക്ഷേമപെൻഷനുകൾ തദ്ദേശസ്വയംഭരണ വകുപ്പ് വഴി നൽകുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട പെൻഷനുകൾ താഴെ നൽകുന്നു.
കർഷക തൊഴിലാളി പെൻഷൻ
കേരളത്തിൽ കൂടുതൽ പേരും പണിയെടുക്കുന്ന കാർഷിക മേഖലയിലെ തൊഴിലാളികളുടെ സേവനവേതന വ്യവസ്ഥകൾ മെച്ചപ്പെടുത്താനും അവർക്കാവശ്യമായ ക്ഷേമ ആനുകൂല്യങ്ങൾ ലഭ്യമാക്കുവാനും കേരളത്തിൽ 1970 കർഷക തൊഴിലാളി നിയമം നിലവിൽ വന്നു. ഈ നിയമത്തിന്റെ പിൻബലത്തോടെയാണ് കർഷക ക്ഷേമനിധി ബോർഡും, കർഷക ക്ഷേമനിധി പെൻഷനും നൽകുന്നത്. ഈ പദ്ധതി പ്രകാരം അർഹരായ വ്യക്തികൾക്ക് പ്രതിമാസം 1200 രൂപ പെൻഷനായി ലഭിക്കും.
നിയമവ്യവസ്ഥകൾ
1. കുടുംബ വാർഷിക വരുമാനം പദ്ധതി ഒരു ലക്ഷം രൂപയിൽ കൂടരുത്
2. കേരള സംസ്ഥാനത്ത് മൂന്നു വർഷമെങ്കിലും സ്ഥിരമായി താമസിച്ചവർ ആയിരിക്കണം.
3. അപേക്ഷ സമർപ്പിക്കുന്ന വ്യക്തി 60 വയസ്സ് പൂർത്തീകരിക്കണം. 75 വയസ്സ് പൂർത്തിയായവർക്ക് കൂടിയ നിരക്കിൽ പെൻഷൻ അനുവദിക്കും.
അപേക്ഷ സമർപ്പിക്കുമ്പോൾ കൈവശം ഉണ്ടായിരിക്കേണ്ട രേഖകൾ
1.പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
2. ആധാർ കാർഡ് കോപ്പി
3. വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
4. സ്ഥിര താമസം തെളിയിക്കുന്ന രേഖ
വികലാംഗ പെൻഷൻ
അംഗവൈകല്യം സംഭവിച്ചവർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് കേരള സർക്കാർ പ്രായപരിധിയില്ലാതെ ലഭ്യമാകുന്ന പെൻഷൻ ആണിത്. പ്രതിമാസം 1,200 രൂപ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ടത് ഗ്രാമപഞ്ചായത്ത് നഗരസഭാ സെക്രട്ടറിക്ക് ആണ്.
നിബന്ധനകൾ
അസ്ഥി വൈകല്യമാണെങ്കിൽ കുറഞ്ഞത് 40 ശതമാനം വേണം. ഐക്യു ലെവൽ അമ്പതിൽ താഴെ ഉള്ളവർക്കും അപേക്ഷിക്കാം. ബധിരരുടെ കാര്യത്തിൽ കേൾവി ശേഷി 90 ഡെസിബലിൽ കുറവായിരിക്കണം. ബധിരർക്ക് കാഴ്ചശക്തി ലെൻസ് ഉപയോഗിച്ചാലും 20/200 സ്നെല്ലനിൽ അധികമാകരുത്.
ആവശ്യമുള്ള രേഖകൾ
നിശ്ചിത ഫോമിലുള്ള അപേക്ഷയുടെ രണ്ടു പകർപ്പുകൾ
അംഗപരിമിതി തെളിയിക്കുന്ന രേഖ
സ്ഥിര താമസം തെളിയിക്കുന്ന രേഖ
വരുമാനം തെളിയിക്കുന്ന രേഖ
അവിവാഹിതർക്കുള്ള പെൻഷൻ
അർഹരായവർക്ക് പ്രതിമാസം 1200 രൂപ പെൻഷനായി നൽകുന്നു. കുടുംബ വാർഷിക വരുമാന പദ്ധതി ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷിക്കുന്ന വ്യക്തിക്ക് പ്രായം 50 വയസ്സ് തികഞ്ഞിരിക്കണം. രണ്ടുവർഷം ഇടവേളയിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയോ തിരിച്ചറിയൽ രേഖകൾ സഹിതം നേരിട്ട് ഹാജരാവുകയോ വേണം
അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്
The Government of Kerala provides various welfare pensions through the Local Self Government Department.
വാർദ്ധക്യകാല പെൻഷൻ
വാർദ്ധക്യകാല പെൻഷൻ പ്രകാരം അപേക്ഷിക്കുന്ന വ്യക്തിക്ക് 1200 രൂപ പ്രതിമാസം ലഭിക്കും. അപേക്ഷ നൽകുന്ന തീയതി മുതൽ പെൻഷന് അർഹതയുണ്ടായിരിക്കും. പ്രായപൂർത്തിയായ ആൺമക്കൾ ഉണ്ടെങ്കിലും അവരുടെ സംരക്ഷണം ഇല്ലെങ്കിൽ പെൻഷനുവേണ്ടി പരിഗണിക്കും. 75 വയസ്സ് പൂർത്തിയായ വ്യക്തിക്ക് കൂടുതൽ പെൻഷൻ അനുവദിക്കും. കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ കവിയരുത്. അപേക്ഷിക്കുന്ന വ്യക്തിക്ക് 60 വയസ്സ് പൂർത്തിയായിരിക്കണം.
വേണ്ട രേഖകൾ
അപേക്ഷയുടെ നിശ്ചിത ഫോമിലുള്ള രണ്ടു പകർപ്പുകൾ
പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
തിരിച്ചറിയൽ കാർഡ്
English Summary: Pension Schemes of the Government of Kerala
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments