സംസ്ഥാനത്ത് കുരുമുളകിന്റെ വിലയിടിയുന്നു. 750 രൂപ വില ലഭിച്ചിരുന്ന കുരുമുളകിന് ഇപ്പോള്‍ 450 രൂപയില്‍ താഴെയാണ് വില ലഭിക്കുന്നത്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 225 രൂപയാണ് കുരുമുളകിന് കുറഞ്ഞത്. വിലത്തകര്‍ച്ച കര്‍ഷകരെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുകയാണ്. കാലാവസ്ഥാ വ്യതിയാനവും രോഗ-കീട ബാധയും കൃഷിയെ ദോഷകരമായി ബാധിക്കുകയും ഉല്പാദനം കുറയ്ക്കുകയും ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം ഉല്പാദക്കുറവാണ് ഇത്തവണത്തെ വിളവെടുപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുരുമുളക് ശ്രീലങ്കയില്‍ എത്തിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും വിലത്തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് കണക്കാക്കുന്നു.
മുന്‍കാലങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായപ്പോള്‍ തറവില പ്രഖ്യാപിച്ച് നാ ഫെഡോ, മാര്‍ക്കറ്റ് ഫെഡോ, സഹകരണ സ്ഥാപനങ്ങളിലൂടെയോ കുരുമുളക് ശേഖരിച്ച് കര്‍ഷകരെ സംരക്ഷിക്കുന്ന നടപടികള്‍ സംസ്ഥാനസര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നു. കുരുമുളകിന്റെ വിലയിടിവ് തടയുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.
കുരുമുളകിന്റെ വില ഇടിയുന്നു; കര്‍ഷകര്‍ ദുരിതത്തില്‍
സംസ്ഥാനത്ത് കുരുമുളകിന്റെ വിലയിടിയുന്നു. 750 രൂപ വില ലഭിച്ചിരുന്ന കുരുമുളകിന് ഇപ്പോള്‍ 450 രൂപയില്‍ താഴെയാണ് വില ലഭിക്കുന്നത്. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 225 രൂപയാണ് കുരുമുളകിന് കുറഞ്ഞത്.
Share your comments