സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന ജനപങ്കാളിത്ത ടൂറിസം പദ്ധതി ആയ പെപ്പർ ടൂറിസത്തിന്ടെ ഭാഗം ആകുന്നതിനു അതിരപ്പിള്ളിയെ തിരഞ്ഞെടുത്തിരിക്കുന്നു. ടൂറിസം വികസനത്തിന്റെ അനന്തസാധ്യതകൾ മനസിലാക്കിയാണ് സംസ്ഥാന സർക്കാർ നടത്തിവരുന്ന ടൂറിസം വികസന പദ്ധതി ആയ " പീപ്പിൾ പാര്ടിസിപാഷൻ ഫോർ പ്ലാനിങ് ആൻഡ് എംപവര്മെന്റ് ത്രൂ റെസ്പോണ്സിബിൽ ടൂറിസം "(പെപ്പർ പദ്ധതി )സംസ്ഥാനത്തെ 12 പഞ്ചായത്തുകളുടെ കൂടത്തിൽ അതിരപ്പിള്ളിയും കൂടി ഉൾപ്പെടിരിക്കുന്നത്.
അതിരപ്പിള്ളി പഞ്ചായത്തിന്റെ 60% ത്തോളം വനമേഖലയും വിനോദസഞ്ചാരികൾക്ക് എന്നും പ്രിയപെട്ടതും ആയ അതിരപ്പിള്ളി വെള്ളച്ചാടം, തുമ്പുർമൊഴി ഗാർഡൻ, വാഴച്ചാൽ, മലക്കപ്പാറ എന്നീ ടൂറിസം സ്‌പോർട് കളും ഈ പഞ്ചായത്തു പരിധിയിൽ വരുന്നതാണ്. പെപ്പർ പദ്ധതി യുടെ ഭാഗം ആയി തദ്ദേശവാസികൾ ആയ കലാകാരൻമാർ, പരമ്പരാഗത തൊഴിലാളികൾ, സ്വയം തൊഴിൽ യൂണിയനുകൾ, കുടുബശ്രീ പ്രവർത്തക്കർ, കർഷകർ,ടൂറിസം സംരംഭകർ, തദ്ദേശീയ ആഘോഷങ്ങൾ, പുതിയ ടൂറിസം വികസന സാധ്യത മേഖലകൾ ഇവയെല്ലാം ഉള്പെടുത്തിയായിരിക്കും പദ്ധതി നടപ്പിലാക്കുക. പെപ്പർ ടൂറിസത്തിന്ടെ ഭാഗം ആയി നടത്തിയ ടൂറിസം ഗ്രാമസഭയുടെ ഉൽഘടനം ബഹുമാനപെട്ട ചാലക്കുടി എം. എൽ. എ. ശ്രീ ബി. ഡി. ദേവസ്സി നിർവഹിച്ചു. ടൂറിസംമേഖലയിൽ റിസോഴ്സ് മാപ്പിംഗ്, അടിസ്ഥാന സൗകര്യം, മാനവശേഷി, ഉത്സവങ്ങൾ, കുടുംബശ്രീ, പരമ്പരാഗത തൊഴിൽ, കൃഷി മൃഗ സംരക്ഷണം എന്നിവയ്ക്കായി 7 ഗ്രൂപ്കൾ രൂപീകരിക്കുകയും ചെയ്തു.
Share your comments