കരിമുണ്ട, നീല മുണ്ടി,കൊട്ടനാടൻ അറക്കുളം മുണ്ടി, ജീരകമുണ്ട, മലമുണ്ടി, തുലാമുണ്ട,പന്നിയൂർ പേരുകൾ കേട്ട് ഇതെല്ലം വായനാടോ ഇടുക്കിയിലോ ആണെന് ധരിക്കേണ്ട ഇതെല്ലം ഇവിടെ തൃശ്ശൂരിലെ കുറ്റൂരിലെ ജിഎം പെപ്പർ ഫാമിൽ ആണ്. നല്ല തൂക്കവും വിളവും തരുന്ന വിവിധയിനം കുരുമുളകു ചെടികൾ ഹൈറേഞ്ച് മേഖല , തമിഴ്നാട്ടിലെ പെരുമ്പാറ എസ്റ്റേറ്റ് എന്നിവിടങ്ങളിൽ നിന്ന് ശേഖ രി ച്ചാണ് ഇവിടെ നാലേക്കറിൽ തോട്ടം ഉണ്ടാക്കിയിട്ടുള്ളത്. ഇവിടെയുള്ള വിവിധയിനം കുരുമുളകുകൾ എല്ലാം തന്നെ വമികച്ച വിളവ് തരുന്നവയാണ്.കരിമുണ്ടയുടെ മുളകിന് തൂക്കം കൂടുതൽ ആണ് എന്നാൽ പന്നിയൂരിന് നല്ല നീളമുള്ള കുരുമുളകുതിരികളാണ് ഉള്ളത്. ഓരോ ചെടിയില്നിന്നും ഒരു വർഷത്തിൽ ചുരുങ്ങിയത് 4 കിലോ വരെ ഉണക്കുരുമുളകു കിട്ടുമെന്ന് തോട്ടം സൂക്ഷിപ്പുകാരനായ ജോസ് പറയുന്നു.ഇടുക്കി, വയനാട് പാലക്കാട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സീസൺ ആയ ജൂൺ ജൂലൈ ആഗസ്ത് മാസങ്ങളിൽ ധാരാളം ആവശ്യക്കാർ കുരുമുളക് ചെടികൾ ഓർഡർ എടുത്തു കൊടുപോകാറുണ്ട്.മറ്റുസ്ഥലങ്ങളിൽ ഒരു ചെടിക്കു 20 രൂപവരെ വാങ്ങിക്കുമ്പോൾ ഇവിടെ 5 തണ്ടുകൾ ഉള്ള ഒരു കൂടിനു 30 രൂപ മാത്രമാണ് വില. ജോലി ഭാരം കുറയ്ക്കുന്നതിനായി മുള്ളില്ലാത്ത മുരിക്കിൽ ആണ് കുരുമുളക് പടർത്തിയിട്ടുള്ളത്. മുരി യ്ക്കിന് കമ്പുകളും ഇവിടെ ആവശ്യക്കാർക്ക് ലഭ്യമാണ്. അഞ്ചുവർഷം മുൻപ് വരെ വെറും തരിശുഭൂമി ആയിരുന്ന ഏഴ് ഏക്കർ ഭൂമി ഇന്ന് കുരുമുളക്,കമുക്,കരനെല്ല്, തീറ്റപ്പുല്ല് , അലങ്കാര ചെടികൾ എന്നിവയാൽ സമ്പന്നമായ ഭൂമിയാണ്. കൂടാതെ 12 ഓളം പശുക്കൾ,പോത്ത്, ആടുകൾ കോഴി താറാവ് എന്നിവയും ഇവിടെയുണ്ട്. കൂടാതെകോഴിവളം, കാപ്പിതൊണ്ട് , പച്ചിലവളം, പരുത്തിക്കുരു,വേപ്പിന്കുരു, തുടങ്ങിയവ ഉപയോഗിക്കിച് നിർമിച്ച ജൈവവളവും ഇവിടെ ലഭ്യമാണ്
വിവിധ ഇനം കുരുമുളകുകൾക്കായി ജിഎം പെപ്പർ
കരിമുണ്ട, നീല മുണ്ടി,കൊട്ടനാടൻ അറക്കുളം മുണ്ടി, ജീരകമുണ്ട, മലമുണ്ടി, തുലാമുണ്ട,പന്നിയൂർ പേരുകൾ കേട്ട് ഇതെല്ലം വായനാടോ ഇടുക്കിയിലോ ആണെന് ധരിക്കേണ്ട ഇതെല്ലം ഇവിടെ തൃശ്ശൂരിലെ കുറ്റൂരിലെ ജിഎം പെപ്പർ ഫാമിൽ ആണ്.
Share your comments