<
  1. News

4 മുതൽ പലിശനിരക്കില്‍ വ്യക്തിഗത ​വായ്പകള്‍ നല്‍കുന്നു... കൂടുതൽ കാർഷിക വാർത്തകൾ

കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ അതിവേഗ വായ്പകള്‍ നല്‍കുന്നു, വീട്ടുവളപ്പിലെ പച്ചക്കറികൃഷിയും ജൈവമാലിന്യ സംസ്കരണവും: പരിശീലന പരിപാടി സംഘടിപ്പിക്കുന്നു, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ല തുടങ്ങിയ വാർത്തകളുടെ വിശദാംശങ്ങൾ.

Lakshmi Rathish
കാർഷിക വാർത്തകൾ
കാർഷിക വാർത്തകൾ

1. ആലപ്പുഴ ജില്ലയിൽ കേരള സംസ്ഥാന വനിതാവികസന കോര്‍പ്പറേഷന്‍ അതിവേഗ വ്യക്തിഗത / ഗ്രൂപ്പ് / വിദ്യാഭ്യാസ ​വായ്പകള്‍ നല്‍കുന്നു.​ നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 4 മുതൽ 5 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയിലാണ് വായ്‌പ നൽകുന്നത്. ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് 4 മുതൽ 9 ശതമാനം വരെ പലിശനിരക്കില്‍ വ്യക്തിഗത വായ്പ നല്‍കുന്നത്. മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസ് ന് 4 മുതൽ 5 ശതമാനം വരെ പലിശനിരക്കില്‍ 3 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസ് ന് കീഴിലുള്ള എസ്.എച്ച്.ജി കള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്നതാണ്. അപേക്ഷാഫോമിനായി www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷാഫോം ആലപ്പുഴ ജില്ലാ ഓഫീസില്‍ ​സമർപ്പിക്കേണ്ടതാണ്. അപേക്ഷകള്‍ക്കും വിശദവിവരത്തിനും ആലപ്പുഴ ജില്ലാ ഓഫീസുമായോ 9496015012 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.

2. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ വച്ച് ‘വീട്ടുവളപ്പിലെ പച്ചക്കറികൃഷിയും ജൈവമാലിന്യ സംസ്ക്കരണവും – ആദായത്തിനും ആരോഗ്യത്തിനും’ എന്ന വിഷയത്തില്‍ നവംബർ 26 ആം തീയതി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പ്രവൃത്തി സമയങ്ങളില്‍ 2024 നവംബർ 25 ന് മുമ്പായി 0487 2370773 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

3. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതേസമയം ഇതുവരെ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത്‌ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങൾ, അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary: Personal loans at interest rates starting from 4... more Agriculture News

Like this article?

Hey! I am Lakshmi Rathish. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds