കാട്ടുപന്നികളെ തോക്കുപയോഗിച്ച് വെടിവച്ചുകൊല്ലുന്നതിനുള്ള വനം വകുപ്പിൻറെ ഉത്തരവ് കാലാവധി ആറു മാസത്തേക്ക് കൂടി നീട്ടും. ഇതുമായി ബന്ധപ്പെട്ട് ശുപാർശ ലഭിച്ചതായും ഇന്ന് തന്നെ ഉത്തരവ് പുറപ്പെടുവിക്കും എന്ന് വനം പ്രിൻസിപ്പൽ സെക്രട്ടറിയോട് നിർദേശിച്ചതായി മന്ത്രി കെ രാജു പറഞ്ഞു. ഈയടുത്തകാലത്തായി പലയിടങ്ങളിലും കാട്ടുപന്നിയുടെ ആക്രമണങ്ങൾ കൂടുകയാണ്. അതുകൊണ്ടുതന്നെ അവയെ കൂട്ടത്തോടെ നശിപ്പിക്കാൻ കേരളം അനുമതി തേടിയത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ കർക്കശം ആയതിനാൽ ഇവയെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല.. കൃഷിയിടത്തിൽ ശല്യക്കാരായി മാറിയ കാട്ടുപന്നികളെ ലൈസൻസുള്ള തോക്കുപയോഗിച്ച് കൊല്ലുന്നതിനുള്ള ഉത്തരവ് മെയ് 18നാണ് വനംവകുപ്പ് ഇറക്കിയത്.
6 മാസമായിരുന്നു ഉത്തരവിന്റെ പ്രാബല്യം. ഇതുകൂടാതെ കാട്ടുപന്നിയെ വെടിവെച്ചു കൊന്നാൽ കൊല്ലുന്ന വ്യക്തിക്ക് ആയിരം രൂപ പ്രതിഫലവും വനംവകുപ്പ് നൽകിയിരുന്നു. ജന ജാഗ്രത സമിതികൾ ചേർന്ന് അനുമതി നൽകുന്ന പഞ്ചായത്തുകളിലാണ് ഉത്തരവ് നടപ്പാക്കുക. വടക്കേക്കര, പാട്ടായി നെടുവത്തൂർ പഞ്ചായത്തുകൾക്ക് ആണ് ഇപ്പോൾ കാട്ടുപന്നിയെ വെടിവെച്ചു കൊല്ലാനുള്ള അനുമതി നൽകിയത്. എന്നാൽ ഇപ്പോൾ ഇതിൻറെ ഉത്തരവ് കാലാവധി ആറു മാസത്തേക്ക് കൂടി വീണ്ടും നീട്ടിയിരിക്കുകയാണ് വനംവകുപ്പ്.
Share your comments