കാർഷിക സർവ്വകലാശാല ഡയറക്ടർ ഡോ. അനി എസ് ദാസ് കുഴഞ്ഞുവീണ് മരിച്ചു; മരണം ലൈവ് പരിപാടിക്കിടെ
കാർഷിക സർവ്വകലാശാല ആസൂത്രണ വിഭാഗം ഡയറക്ടർ ഡോ.അനി എസ് ദാസ് കുഴഞ്ഞ് വീണ് മരിച്ചു. ദൂരദർശൻ കേന്ദ്രത്തിൽ കൃഷി ദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
കാർഷിക സർവ്വകലാശാല ആസൂത്രണ വിഭാഗം ഡയറക്ടർ ഡോ.അനി എസ് ദാസ് കുഴഞ്ഞ് വീണ് മരിച്ചു. ദൂരദർശൻ കേന്ദ്രത്തിൽ കൃഷി ദർശൻ ലൈവ് പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച വൈകുന്നേരം 6.10 നായിരുന്നു സംഭവം. കുടപ്പനക്കുന്ന് ദൂർദർശൻ കേന്ദത്തിൽ പരിപാടി ആരംഭിച്ച് 10 മിനിറ്റ് കഴിഞ്ഞ് അവതാരകൻ്റെ ആദ്യ ചോദ്യത്തിന് ഉത്തരം പറയുന്നതിനിടെ സ്റ്റുഡിയോയിലെ കസേരയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരള കാർഷിക സർവ്വകലാശാല കമ്മ്യൂണിക്കേഷൻ മേധാവിയായും സേവനം ചെയ്യുന്നുണ്ട്. കേരള ഫീഡ്സ് എംഡി, കേരള ലൈവ് സ്റ്റോക്ക്സ് ഡെവലപ്മെന്റ് കോർപറേഷൻ എംഡി, കേരള മീറ്റ് പ്രൊഡക്ഷൻ ഓഫ് ഇന്ത്യ എംഡി എന്നിവിടങ്ങളിലും ജോലി നോക്കിയിട്ടുണ്ട്. കൊല്ലം കടയ്ക്കൽ ആണ് വീട് എങ്കിലും എറണാകുളം തൃപ്പൂണിത്തറയിലാണ് നിലവിൽ താമസിക്കുന്നത്. ഭാര്യ ഡോ. വിജി, മകൾ നിഖിത.
English Summary: Planning Director of Agricultural University Dr. Ani S Das died of heartattack; Death during the live event
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments