<
  1. News

മരം നടൂ വനംവകുപ്പ് പണം തരും

സ്വകാര്യ ഭൂമിയിൽ വെച്ചു പിടിപ്പിച്ച വൃക്ഷത്തൈകളുടെ പരിപാലനത്തിന് ധനസഹായവുമായി വനം വകുപ്പ് .ഹരിതാവരണം വർധിപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം

Saritha Bijoy
സ്വകാര്യ ഭൂമിയിൽ വെച്ചു പിടിപ്പിച്ച വൃക്ഷത്തൈകളുടെ പരിപാലനത്തിന് ധനസഹായവുമായി വനം വകുപ്പ് .ഹരിതാവരണം വർധിപ്പിക്കുകയാണ് മുഖ്യ ലക്ഷ്യം .ഇതോടൊപ്പം ഭൂവുടമകൾക്ക് അധികവരുമാനം ഉറപ്പാക്കാനും ഉദ്ദേശിക്കുന്നു .പത്തിനം വൃക്ഷത്തൈകൾ വെച്ചു പിടിപ്പിക്കുന്നവർക്കാണ് ധനസഹായം
ധനസഹായം ലഭിക്കാൻ തേക്ക് ,ചന്ദനം ,മഹാഗണി ആഞ്ഞിലി, പ്ലാവ് റോസ് വുഡ് ,കമ്പകം ,കുമ്പിൾ കുന്നിവാക , തേമ്പാവ് എന്നിവയാണ് വളർത്തേണ്ടത് .ജൂൺ ജൂലായ് മാസങ്ങളിലാണിവ വയ്ക്കേണ്ട സമയം .തൈകൾ നട്ട് ഒരു വർഷത്തിനു ശേഷം ധനസഹായത്തിന് അപേക്ഷിക്കാം .ചുരുങ്ങിയത് 50 വൃക്ഷത്തൈകൾ നടണം ആദ്യഘട്ടം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ,കൃഷി ഓഫീസർ ,പഞ്ചായത്ത് പ്രസിഡന്റ് സന്നദ്ധ പ്രവർത്തകൻ എന്നിവരടങ്ങുന്ന സംഘമെത്തി വൃക്ഷത്തൈകളുടെ വളർച്ച കണ്ട് ബോധ്യപ്പെടും ഈ റിപ്പോർട്ട് സമർപ്പിച്ച ശേഷം അടുത്ത ഘട്ടം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് കൺസർവേറ്റർ എ.ഡി എം , ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി അർഹത കണക്കാക്കും .തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങമായിട്ടാണ് ധനസഹായം .
50 മുതൽ 200 തൈകൾ വരെ ഒന്നിന് 50 രൂപ വരെയും 201 മുതൽ 400 വരെ ഒന്നിന് 40 രൂപയും 40  മുതൽ 625 വരെ 30 രൂപയുമാണ് സഹായം നൽകുക .ആദ്യ വർഷം ധനസഹായത്തിന്റെ പകുതി നൽകും .രണ്ടു വർഷം കൂടി കഴിഞ്ഞാൽ ഒന്നു കൂടി അപേക്ഷ നൽകണം .വെച്ച തൈയുടെ വളർച്ച ഉറപ്പാക്കിയാണ് അടുത്ത ഗഡു വിതരണം .പദ്ധതിക്കാവശ്യമായ അപേക്ഷാ ഫോമുകൾ സോഷ്യൽ ഫോറസ്ട്രി ഓഫീസുകളിൽ നിന്നും വനംവകുപ്പിന്റെ www.forest.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കും .
കേരളത്തിന്റെ ഭൂപ്രകൃതിയനുസരിച്ച് പാരിസ്ഥിതിക സന്തുലനാവസ്ഥ നിലനിർത്താൻ ഹരിതാവരണം  33 ശതമാനം വേണം .നിലവിൽ 29 ശതമാനം മാത്രമാണുള്ളത് .ഇത് 33-ലേക്ക് ഉയർത്തുകയാണ് ലക്ഷ്യം .വെച്ചുപിടിപ്പിക്കാൻ താൽപ്പര്യമുള്ളതും വിപണന സാധ്യതകളുള്ള മരങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് .മരം നടുന്ന ഭൂവുടമയ്ക്ക് ഗുണം ലഭിക്കുകയെന്നതും ലക്ഷ്യമാണ് .വൃക്ഷ തൈകൾ നട്ട പ്രദേശം ക്രയവിക്രയം നടത്തുന്നതിന് തടസ്സമില്ല
എ. ജയമാധവൻ. 
അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ
സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ,തൃശ്ശൂർ .
 
English Summary: Plant a tree :forest department will give you cash

Like this article?

Hey! I am Saritha Bijoy. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds