സസ്യാരോഗ്യ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി

Saturday, 09 June 2018 08:20 AM By KJ KERALA STAFF

സസ്യങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട്  കണ്ണൂര്‍ സിവില്‍ സ്റ്റേഷനില്‍ സസ്യാരോഗ്യ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി. വിളകളെ ബാധിക്കുന്ന കീടരോഗബാധകളെ കുറിച്ചുള്ള സംശയ നിവാരണം, കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, വിളപരിപാലനവുമായി ബന്ധപ്പെട്ട സാങ്കേതിക നിര്‍ദ്ദേശങ്ങള്‍, മണ്ണിന്റെ ആരോഗ്യപരിശോധന എന്നീ സേവനങ്ങള്‍ സസ്യാരോഗ്യ ക്ലിനിക്കില്‍ ലഭിക്കും. 

ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിച്ചു. ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ മറിയം ജേക്കബ് വിശദീകരിച്ചു. സിവില്‍ സ്റ്റേഷനിലെ എഫ് ബ്ലോക്കിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തിലാണ് സസ്യാരോഗ്യ ക്ലിനിക്ക് പ്രവര്‍ത്തിക്കുക. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് നാല് മണി വരെ പൊതുജനങ്ങള്‍ക്ക് ക്ലിനിക്കിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. 

Comments



More from Krishi Jagran

അടിസ്ഥാന വിലനല്‍കി കാപ്പി സംഭരിക്കണം: ഉമ്മന്‍ചാണ്ടി

അടിസ്ഥാന വിലനല്‍കി കാപ്പി സംഭരിക്കണം: ഉമ്മന്‍ചാണ്ടി നെല്‍സംഭരണത്തിന്റെ മാതൃകയില്‍ കാപ്പി കര്‍ഷകരെ സഹായിക്കാനായി അടിസ്ഥാന വില നല്‍കി കാപ്പി സംഭരിക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

December 18, 2018

കാർഷിക കടങ്ങൾ എഴുതിതള്ളുമെന്ന് മധ്യപ്രദേശിലെയും , ചത്തീസ്ഗഡിലെയും മുഖ്യമന്ത്രിമാർ

കാർഷിക കടങ്ങൾ എഴുതിതള്ളുമെന്ന് മധ്യപ്രദേശിലെയും  , ചത്തീസ്ഗഡിലെയും  മുഖ്യമന്ത്രിമാർ  അധികാരത്തിലേറിയാൽ പത്തുദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണ് കോണ്‍ഗ്രസ്.

December 18, 2018

ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് സപ്ലൈകോ മാറുന്നു

ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് സപ്ലൈകോ മാറുന്നു സപ്ലൈകോ ഷോപ്പിങ് മാള്‍ നിലവാരത്തിലേക്ക് ഉയരുന്നു. വീട്ടിലേക്കാവശ്യമുള്ള എല്ലാ സാധനങ്ങളും ലഭിക്കുന്ന ഷോപ്പിങ് മാളുകളാക്കാനാണ് പുതിയ നീക്കം.

December 18, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.






CopyRight - 2018 Krishi Jagran Media Group. All Rights Reserved.