കേന്ദ്രകൃഷി, കർഷകക്ഷേമ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രൊട്ടക്ഷൻ ഒാഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിറ്റി നൽകുന്ന പ്ലാന്റ് ജീനോം സേവിയർ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു.പരമ്പരാഗത സസ്യ ഇനങ്ങൾ സംരക്ഷിക്കുകയും പുതിയവ ഉരുത്തിരിച്ചെടുക്കുകയും ചെയ്യുന്ന കർഷകർക്കും കർഷക സമൂഹത്തിനും നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ അംഗീകാരമാണിത്. മൂന്നു വിഭാഗങ്ങളിലാണ് അവാർഡുകൾ.
പ്ലാന്റ്ജീനോം സേവിയർ കമ്യൂണിറ്റി അവാർഡ്:
വിളകളുടെ പ്രാദേശിക ഇനങ്ങളും സാമ്പത്തികമൂല്യമുളള വിളകളുടെ ...സംരക്ഷിക്കുകയും പരിപാലിക്കുകയും നിർധാരണത്തിലൂടെ പുതിയവ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്ന ആദിവാസി / ഗ.../ ഗോത്ര / കർഷക സമൂഹത്തിന് 2016–17, 2017–18 വര്‍ഷത്തെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഒാരോ വർഷവും പരമാവധി...5 അവാർഡ് വീതം നൽകും. 10 ലക്ഷം രൂപയും പ്രശസ്തിപത്രവും മെമെന്റോയുമാണ് അവാർഡ്.
പ്ലാന്റ് ജീനോം സേവിയർ ഫാര്‍മർ റിവാർഡ് / അംഗീകാരം:
2017–18 വർഷത്തെ പ്രവർത്തനങ്ങൾക്ക് അപേക്ഷിക്കാം. മേൽപറഞ്ഞ പ്രവർത്തനങ്ങള്‍ നടത്തുന്ന വ്യക്തികൾക്കാണ് ഇതു നൽകുന്നത്. 1.5 ലക്ഷം രൂപ ക്യാഷ് അവാർഡ് പരമാവധി 10 പേര്‍ക്കും ഒരു ലക്ഷം രൂപ സമ്മാനത്തുക ഉൾപ്പെട്ട അംഗീകാരം 20 പേർക്കും നൽകും. അപേക്ഷാഫോറം.www.plantauthority.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷകൾ ജില്ലാ കൃഷി ഒാഫീസ്, കാർഷിക സർവകലാശാല ഡയറക്ടർ ഒാഫ് റിസർച്ച്, ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഒാഫീസ് എന്നിവ മുഖേന അയയ്ക്കാം അവസാന തീയതി: ജൂൺ 28.
വിലാസം:
R.S. Sengar, Deputy Registrar, Protection of Plant Varieties of Farmers ...Rights Authority, Department of Agriculture Co-operation and Farmers Welfare, Ministry of .Agriculture and Farmers Welfare, Govt of India, S-2, 'A' Block, NASC, DPS Marg, Opp.Jodapur,New Delhi - 110 012 . ഫോൺ: 011–25841532. മെയിൽ: dr-ppvfra@nic.in...
Share your comments