<
  1. News

വൃക്ഷതൈ വിതരണം

ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സാമൂഹ്യ വനവത്ക്കരണ വിഭാഗം സൗജന്യമായി വൃക്ഷതൈകള്‍ വിതരണം ചെയ്യും.

KJ Staff
plant tree

 

ജൂണ്‍ അഞ്ച് ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ സാമൂഹ്യ വനവത്ക്കരണ വിഭാഗം സൗജന്യമായി വൃക്ഷതൈകള്‍ വിതരണം ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, യുവജനസംഘടനകള്‍, മത സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് വൃക്ഷതൈകള്‍ സൗജന്യമായി ലഭിക്കും. നെല്ലി, പേര, സീതപ്പഴം, നാരകം, ഞാവല്‍, മാതളം, അരിനെല്ലി, എന്നീ ഫലവൃക്ഷതൈകള്‍ കൂടാതെ ഈട്ടി, പൂവരശ്, മഹാഗണി, ലക്ഷ്മിതരു, കരിങ്ങാലി, അഗസ്തിചീര, കറിവേപ്പ്, മുരിങ്ങ, മുള എന്നിവ ഉള്‍പ്പെടെ അഞ്ച് ലക്ഷം വൃക്ഷതൈകളാണ് വിതരണം ചെയ്യുന്നത്. ഓമല്ലൂര്‍-മാത്തൂര്‍, മുറിപ്പാറ, കുളനട, വള്ളംകുളം-തോട്ടഭാഗം എന്നീ സ്ഥലങ്ങളിലാണ് വനം വകുപ്പിന്റെ നഴ്‌സറികള്‍ സ്ഥിതി ചെയ്യുന്നത്. താത്പര്യമുള്ളവര്‍ 0468 2243452, 8547603707, 8547603653, 8547603651, 8547603652, 8547603656, 8547603649, 8547603655, 8547603656 എന്നീ നമ്പരുകളില്‍ ബന്ധപ്പെട്ട് മതിയായ രേഖകള്‍ ഹാജരാക്കി നഴ്‌സറികളില്‍ നിന്നും വൃക്ഷതൈകള്‍ വാങ്ങണം.        

English Summary: plant sapling distribution for world environment day

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds