പ്ലാസ്റ്റിക് ക്യാരി ബാഗുകൾ നിരോധിച്ച സംസ്ഥാനങ്ങള്‍ക്ക് ആശ്രയമായി കപ്പയും ചോളവും. ഇവയില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന സ്റ്റാര്‍ച്ച് (അന്നജം) ഉപയോഗിച്ചുണ്ടാക്കുന്ന ജൈവ ക്യാരി ബാഗുകള്‍ക്ക് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണമായും നിരോധിച്ച 12 സംസ്ഥാനങ്ങളില്‍ ആവശ്യക്കാർ ഏറെയാണ്.ആന്ധ്രപ്രദേശ്, അരുണാചല്‍പ്രദേശ്, ഗോവ, അസം, കര്‍ണാടക, ഒഡിഷ, തമിഴ്നാട്, പശ്ചിമബംഗാള്‍, യു.പി, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പൂര്‍ണമായും നിരോധിച്ചത്. ഇവിടങ്ങളിലെ ആവശ്യത്തിന് അനുസരിച്ചുള്ള ക്യാരി ബാഗുകള്‍ ബെംഗളൂരുവും കോയമ്പത്തൂരും ആസ്ഥാനമായുള്ള ചില കമ്പനികള്‍ക്ക് എത്തിക്കാനാവാത്ത സ്ഥിതിയാണ്.ബെംഗളൂരുവിലെ ഒരു കമ്പനി ആഴ്ചയില്‍ 40 ടണ്‍ ക്യാരി ബാഗുകള്‍ പുറത്തിറക്കുന്നു.
ജൈവബാഗുകളിലെ മുഖ്യ അസംസ്‌കൃതവസ്തു.പ്രധാനമായും ചോളം, കപ്പ എന്നിവയിലൊന്നാണ് ഇവയില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന സ്റ്റാര്‍ച്ചിനൊപ്പം സസ്യഎണ്ണ, പോളി ലാക്ടിക് ആസിഡ് എന്നിവ ചേര്‍ക്കുമ്പോഴാണ് ക്യാരി ബാഗ് നിര്‍മാണത്തിന് പാകമാവുന്നത്..പോളി ലാക്ടിക് ആസിഡ് പരിസ്ഥിതിക്ക് ദോഷമുള്ളതല്ല. ഇന്‍ഡൊനീഷ്യ, സിങ്കപ്പൂര്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് മുമ്പ് സ്റ്റാര്‍ച്ച് ഇറക്കുമതി ചെയ്യുമായിരുന്നു..ഇപ്പോള്‍ ഉത്തരേന്ത്യയില്‍ പലേടത്തും സ്റ്റാര്‍ച്ച് കമ്പനികള്‍ നിലവില്‍വന്നു. ലഭ്യതക്കൂടുതല്‍ കാരണം രാജ്യത്ത് ചോളത്തില്‍നിന്നുള്ള സ്റ്റാര്‍ച്ചാണ് ബാഗ് നിര്‍മാതാക്കള്‍ കൂടുതല്‍ ഉപയോഗിക്കുന്നത്.
സ്റ്റാര്‍ച്ച് രണ്ടുവിധമുണ്ട്. വെള്ളത്തില്‍ അലിയുന്നതും അലിയാത്തതും..കപ്പയുടെ സ്റ്റാര്‍ച്ചില്‍നിന്നുള്ള ക്യാരി ബാഗ് . 80 ഡിഗ്രി ചൂടുവെള്ളത്തില്‍ ഇട്ടാല്‍ അലിഞ്ഞുചേരും. കത്തിച്ചാല്‍ ചാരമാവും.ചോളത്തിന്റെ സ്റ്റാര്‍ച്ച് അലിയാത്തതാണ്. ഇതു കത്തിച്ചാല്‍ ഉരുകിച്ചേരും.പക്ഷേ, 200 ദിവസംകൊണ്ട് മണ്ണില്‍ അലിഞ്ഞുചേരും. ഒന്ന്, മൂന്ന്, അഞ്ച്, 10 എന്നീ കിലോകളിലുള്ള ഭാരം താങ്ങാവുന്ന ബാഗുകളാണ് മറുനാടന്‍ വിപണികളിലുള്ളത്. കിലോയ്ക്ക് 450 രൂപയാണ് വില..
English Summary: plastic carry bag made of corn and potato.
Share your comments