ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പ്ലാസ്റ്റിക് മണ്ണിൽ അലിയില്ല എന്നതുകൊണ്ട് തന്നെ മണ്ണിനും വെള്ളത്തിനും ജീവജാലകങ്ങളും ഭീഷണിയാണ്. ഇതിന് പരിഹാരമായി ഒരു എന്‍സൈം ഗവേഷകര്‍ കണ്ടെത്തിയിരിക്കുകയാണ്. 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ലാണ് കണ്ടുപിടുത്ത വിവരം പ്രസിദ്ധീകരിച്ചത്.
ബ്രിട്ടനിലെ പോര്‍ട്സ്മൗത്ത് സർവ്വ കലാശാലയിലേയും യുഎസ് ഊര്‍ജവകുപ്പിന് കീഴിലുള്ള നാഷണൽ റിന്യൂവബിള്‍ എനര്‍ജി ലബോറട്ടറിയിലേയും ഗവേഷകരാണ് പുതിയ കണ്ടുപിടുത്തത്തിന് പിന്നിൽ 2016 ൽ ജപ്പാനിലെ കിയോ സർവ്വകലാശാലയിലേയും ക്യോടോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേയും ഗവേഷകസംഘമാണ് മാലിന്യശേഖരത്തിൽ നിന്ന് പ്ലാസ്റ്റിക് വിഘടനത്തിന് സഹായിക്കുന്ന ഇഡിയോനെല്ല സകായെന്സിസ് (Ideonella sakaienssi) എന്ന ബാക്ടീരിയയെ കണ്ടെത്തിയത്.അപ്രതീക്ഷിതമായൊരു കണ്ടുപിടിത്തമായിരുന്നു ഇത്.
ഇതിനെ വിശദമായി പരിശോധിക്കുന്നതിനിടെയാണ്, പ്ലാസ്റ്റിക് ബോട്ടിലുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പോളിഎതിലീന്‍ ടെറിഫ്തലേറ്റ് ( polyethylene terephthalate) അഥവാ സകായെന്‍സിസ് 201-എഫ് 6 (Ideonella sakaiensis) എന്ന എന്‍സൈമിന് സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിയത്.
പിഇടി പ്ലാസ്റ്റിക്കിൻ്റെ ജൈവാധിഷ്ഠിത വകഭേദമായ പോളി എതിലീന്‍ ഫുറന്റികാര്‍ബോക്സിലേറ്റ് (polyethylene furandicarboxylate) അഥവാ പി.ഇ.എഫ്. എന്ന പ്ലാസ്റ്റിക്കിനെയും വിഘടിപ്പിക്കാൻ ഈ എന്‍സൈമിന് സാധിക്കും.
ഗ്ലാസ് ബിയർ ബോട്ടിലുകള്ക്ക് പകരം ഉപയോഗിക്കാവുന്ന ബോട്ടിലുകളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആണ് പി. ഇ. എഫ്. ജൈവാധിഷ്ഠിതമാണെങ്കിലും ഇത് സ്വയം വിഘടിച്ച് നശിക്കില്ല. അതുകൊണ്ട് പി. ഇ. എഫ് പ്ലാസ്റ്റിക്കും മാലിന്യമായി മാറുന്നു.ഈ എന്സൈമിനെ മെച്ചപ്പെടുത്തിയാൽ വിവിധ പ്ലാസ്റ്റിക് രൂപങ്ങളെ വിഘടിപ്പിക്കാനുള്ള അവസരമാണ് കൈവരുകയെന്ന് പോര്‍ട്സ്മൗത്ത് സര്വ്വകലാശാലയിലെ പ്രൊഫസര് ജോണ് മകഗീഹന് പറഞ്ഞു. വ്യാവസായികാടിസ്ഥാനത്തില് ഉപയോഗിക്കാന് പാകത്തില് ഈ എന്സൈം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ ഇപ്പോൾ .
പ്ലാസ്റ്റിക്ക് വിഘടിപ്പിക്കുന്ന എന്‍സൈം കണ്ടെത്തി...
ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനം പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പ്ലാസ്റ്റിക് മണ്ണിൽ അലിയില്ല എന്നതുകൊണ്ട് തന്നെ മണ്ണിനും വെള്ളത്തിനും ജീവജാലകങ്ങളും ഭീഷണിയാണ്.
Share your comments