ചേർത്തല: പരിസ്ഥിതി സംരക്ഷണത്തിനും ബോധവത്കരണത്തിനുമായി U Nനിർദ്ദേശ പ്രകാരം ഇന്നലെ പരിസ്ഥിതി പ്രചാരണ പരിപാടികൾ നടത്തി. തണ്ണീർമുക്കം ഗ്രാമപ്പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നടത്തിയ പരിപാടികൾ തികച്ചും കാലികവും പ്രയോജനപ്രദവും ആയിരൂന്നു. ആലപ്പുഴ ജില്ലയിലെ രൂക്ഷമായ മലിനീകരണ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ പരിപാടി വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കിക്കളഞ്ഞു കൊണ്ട് ജൂൺ 5 ന് രാവിലെ 9 മുതൽ തുടങ്ങിയത്.
ചെങ്ങണ്ടയിൽ നിന്നാരംഭിച്ച പ്ലാസ്റ്റിക് മാലിന്യം കായലിൽ നിന്ന് ശേഖരിക്കാനായി പുറപ്പെട്ട വള്ളങ്ങളുടെ യാത്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് Adv. P. S. ജ്യോതിസ് ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വാരനാട്, വെള്ളിയാകുളം, കട്ടച്ചിറപ്പള്ളി, തണ്ണീർമുക്കം എന്നീ അഞ്ച് കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക് നിരോധന ബോർഡുകൾ സ്ഥാപിക്കുക, ഓർമ്മ മരം നടുക എന്നീ പരിപാടികൾ അതത് വാർഡുകളിലെ മെമ്പർമാരുടെയും യുവജനക്ഷേമ ബോർഡ് പഞ്ചായത്ത് കോ ഓർഡിനേറ്റർമാരുടേയും നേതൃത്വത്തിൽ നടന്നു. വൈകിട്ട് 4 മണിക്ക് തണ്ണീർമുക്കം മാർക്കറ്റിൽ നടന്ന സമാപന സമ്മേളനം സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും റംസാൻ ചന്തയുടെ ആരംഭ നടപടികളുമായി തിരക്കിലായതിനാൽ അദ്ദേഹം എത്തിയില്ല.
പകരം യുവജനക്ഷേമ ബോർഡ് മെമ്പറായ മനു.സി.പുളിക്കൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രതിജ്ഞ . Adv. P. S. ജ്യോതിസ്, സിന്ധുവിനു, TRരേഷ്മ, രമ മദനൻ, സുധർമ്മ, ബിനി ത, മധു,K. Cരമേശ് ബാബു തുടങ്ങി തണ്ണീർമുക്കം പഞ്ചായത്തിലെ ഒട്ടുമിക്ക മെമ്പർമാരും പങ്കെടുത്തു സംസാരിച്ചു. കായൽ കൃഷി ഗവേഷകനും പരിസ്ഥിതി പ്രവർത്തകനുമായ ദീപക് ദയാനന്ദൻ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുടുംബശ്രീയിലെയും തൊഴിലുറപ്പ് പദ്ധതിയിലേയും അംഗങ്ങൾ പ്രതിജ്ഞ ഏറ്റുചൊല്ലി. വൃക്ഷത്തൈ വിതരണവും നടത്തി. യുവജനക്ഷേമ ബോർഡ് ജില്ലാ പ്രോ ഗ്രാം ഓഫീസർ S. B. ബീന, ആലപ്പുഴ ജില്ലാ കോ.ഓർഡിനേറ്റർ T. T.ജിസ്മോൻ, പഞ്ചായത്ത് കോ.ഓർഡിനേറ്റർ ശ്രീകാന്ത് എന്നിവർ മുഴുവൻ പരിപാടികൾക്കും നേതൃത്വം വഹിച്ചു.
കായലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം വാരി പരിസ്ഥിതി ദിനാചരണം
ചേർത്തല: പരിസ്ഥിതി സംരക്ഷണത്തിനും ബോധവത്കരണത്തിനുമായി U Nനിർദ്ദേശ പ്രകാരം ഇന്നലെ പരിസ്ഥിതി പ്രചാരണ പരിപാടികൾ നടത്തി.
Share your comments