
വിഷുക്കണി ഒരുക്കുമ്പോൾ ഏറ്റവും പ്രധാനം കണിക്കൊന്നയ്ക്കും കണിവെള്ളരിക്കുമാണ്. വിഷുവിനു കണികാണാൻ കൊന്നപ്പൂവ് നിർബന്ധമാണ് എന്നാൽ കണിവയ്ക്കാൻ lചൈനയിൽ നിന്നു പ്ലാസ്റ്റിക്.കൊന്നപ്പൂക്കളും എത്തിയിരിക്കുന്നു. ഇലയും തണ്ടും അടങ്ങിയ പൂങ്കുലയ്ക്ക് 65 രൂപയാണു ചില്ലറ വില. ഗുരുവായൂരിലെ മൊത്തവിതരണ സ്ഥാപനങ്ങൾ വഴിയാണ് ഇവ എത്തുന്നത്. പൂജാസാധനങ്ങളും അങ്ങാടിമരുന്നും വിൽക്കുന്ന കടകളിൽ കൃഷ്ണവിഗ്രഹങ്ങൾക്കു ചാരെയാണ് പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ തൂക്കിയിട്ടിരിക്കുന്നത് കേരളത്തിൽ കൊന്നപ്പൂക്കൾ വേണ്ടത്രയുള്ളതിനാൽ കണി കാണാൻ യഥാർഥ കൊന്നപ്പൂക്കൾ മാത്രമേ ആളുകൾ ഉപയോഗിക്കൂ. എന്നാൽ അലങ്കാരത്തിനും മറ്റുമായി പ്ലാസ്റ്റിക് പൂക്കളാണു കൂടുതൽ പേരും വാങ്ങുന്നതെന്നു കച്ചവടക്കാർ പറയുന്നു. പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ വാടുകയും കൊഴിയുകയുമില്ല എന്നതാണു ഇതിന് കാരണം. കാലാവസ്ഥാ വ്യതിയാനം മൂലം ഏതാനും വർഷമായി കണിക്കൊന്നകൾ നേരത്തേ പൂത്തു കൊഴിയാറുണ്ട്. വേനൽമഴ കൂടിയാലും പൂക്കൾ കൊഴിയും. അത്തരം സന്ദർഭങ്ങളിൽ കണികാണുന്നതിന് ഒഴികെയുള്ള കാര്യങ്ങൾക്കു പ്ലാസ്റ്റിക് പൂക്കൾ വാങ്ങുമെന്നാണു കച്ചവടക്കാർ പ്രതീക്ഷിക്കുന്നത്.
Share your comments