1. News

പ്ലാസ്റ്റിക് പാത്രങ്ങളിൽ  ആഹാരം നല്കുന്നത് നിരോധിക്കും 

സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് പ്ലാസ്റ്റിക് പാത്രങ്ങളിലും കടലാസിലും ആഹാര സാധനങ്ങൾ വിളമ്പുന്നതും പൊതിഞ്ഞു നൽകുന്നതും നിരോധിക്കാൻ ഒരുങ്ങുന്നു.

KJ Staff
സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ്  പ്ലാസ്റ്റിക്  പാത്രങ്ങളിലും  കടലാസിലും ആഹാര സാധനങ്ങൾ വിളമ്പുന്നതും പൊതിഞ്ഞു നൽകുന്നതും നിരോധിക്കാൻ ഒരുങ്ങുന്നു.പ്ലാസ്റ്റിക്കിൻ്റെ സൂക്ഷ്മഘടകങ്ങൾ ആഹാരത്തിൽ കലർന്നു വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതിൻ്റെ  പശ്ചാത്തലത്തിലാണിത്.ചൂടുള്ള ഭക്ഷണവും , പ്ലാസ്റ്റിക് പാത്രങ്ങളിൽ വിളമ്പുബോൾ  ഒരു പ്ലാസ്റ്റിക് പ്ലാസ്റ്റിക്കിലെ രാസവസ്തുക്കളെ വിഘടിപ്പിക്കുകയും അവ ആഹാരത്തിനുള്ളിലെത്തുകയും ചെയ്യും.

നിരോധനത്തിനു മുന്നോടിയായി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ച നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന്‌ സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജി. രാജമാണിക്യം പറഞ്ഞു. ചൂടുള്ള ആഹാര സാധനങ്ങൾ പ്ലാസ്റ്റിക്കിൽ വിളമ്പുമ്പോഴും പൊതിഞ്ഞു നൽകുമ്പോഴും ഉണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ചു അവരെ ധരിപ്പിക്കും. പ്ലാസ്റ്റിക്കിനു പകരം ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന്  ഒന്നോ, രണ്ടോ മാസത്തെ സാവകാശം നൽകും.അതിനുശേഷം പൂർണമായി നിരോധിക്കാനാണ് ഉദ്ദേശിക്കുന്നത്. ആഹാര സാധനങ്ങൾ വിൽക്കുന്നവരുടെയും വാങ്ങുന്നവരുടെയും സഹകരണത്തോടെ മാത്രമേ നിരോധനം എളുപ്പത്തിൽ നടപ്പിൽ വരുത്താനാവൂ എന്നും അദ്ദേഹം പറഞ്ഞു.

ഹോട്ടലുകളിൽ നിന്ന്  ഭക്ഷണം  പാഴ്‌സലായി വാങ്ങുന്നവരുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്; പ്രത്യേകിച്ച് നഗരങ്ങളിൽ.വിഭവങ്ങൾ തയ്യാറാക്കി ചൂടോടെ പ്ലാസ്റ്റിക് ഡബ്ബയിൽപകർന്നു നൽകുകയാണ് കടക്കാർ ചെയ്യുന്നത്. ചൂടോടെ ഉപയോഗിക്കാനാണ് വാങ്ങുന്നവർക്കും ഇഷ്ടം. പ്ലാസ്റ്റിക് കോട്ടിങ് ഉള്ള പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. നേരിയ പ്ലാസ്റ്റിക് കോട്ടിങ് ഉള്ളതുകൊണ്ട്  പേപ്പർ ഗ്ലാസുകളും പൂർണമായി സുരക്ഷിതമല്ല. 

ചെറുകിട ഹോട്ടലുകളിൽ തട്ടുകടകളിലും പ്ലാസ്റ്റിക് കവറിൽ കറികളും മറ്റും ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.പ്ലാസ്റ്റിക്കിലുള്ള പ്ലാസ്റ്റിസൈസറും മറ്റും മാക്യുലർ ഡീജനറേഷൻ എന്ന നേത്രരോഗത്തിന് കാരണമാകുമെന്ന് വൈദ്യശാസ്ത്രം പറയുന്നു.പ്ലാസ്റ്റിക് രാസവസ്തുക്കൾ കോശങ്ങളിൽ അടിഞ്ഞുകൂടുകയും അത് റെറ്റിനയ്ക്കും രക്തക്കുഴലുകൾക്കും കേടുണ്ടാക്കുകയും ചെയ്യും.ബംഗളൂരു ഹെയർലൈൻ ഇന്റർനാഷണൽ റിസർച്ച് ആൻഡ് ട്രീറ്റ്‌മെന്റ് സെന്റർ നടത്തിയ പഠനത്തിൽ പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന ബിസ്‌ഫെനോൾ വലിയ മുടികൊഴിച്ചിലിനു കാരണമാകുന്നതായി കണ്ടെത്തിയിരുന്നു .
English Summary: plastic plates not to be used for food parcel

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds