<
  1. News

പിഎം ഗരീബ് കല്യാൺ അന്ന യോജന; സൗജന്യ റേഷൻ 5 വർഷത്തേക്ക് കൂടി നീട്ടി

80 കോടിയോളം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ

Darsana J
പിഎം ഗരീബ് കല്യാൺ അന്ന യോജന; സൗജന്യ റേഷൻ 5 വർഷത്തേക്ക് കൂടി നീട്ടി
പിഎം ഗരീബ് കല്യാൺ അന്ന യോജന; സൗജന്യ റേഷൻ 5 വർഷത്തേക്ക് കൂടി നീട്ടി

1. കേന്ദ്രസർക്കാരിന്റെ സൗജന്യ റേഷൻ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന 5 വർഷത്തേക്ക് കൂടി നീട്ടി. 2024 ജനുവരി 1 മുതൽ അന്ത്യോദയ അന്ന യോജന കുടുംബങ്ങൾക്കും മുൻഗണനാ വിഭാഗത്തിലുള്ളവർക്കും അഞ്ചുവർഷത്തേക്ക് കൂടി പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ അറിയിച്ചു. 80 കോടിയോളം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. അടുത്ത 5 വർഷത്തേക്ക് പദ്ധതിയിലേക്ക് 11.80 ലക്ഷം കോടി രൂപ ചെലവഴിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കൊവിഡ് കാലത്താണ് കേന്ദ്രസർക്കാർ സൗജന്യ റേഷൻ പദ്ധതി ആരംഭിച്ചത്.

കൂടുതൽ വാർത്തകൾ: 2 മാസത്തെ ക്ഷേമ പെൻഷൻ ഡിസംബറിൽ നൽകുമെന്ന് സൂചന!

2. മലപ്പുറം ജില്ലയിൽ ഏഴ് കേര ഗ്രാമങ്ങൾ കൂടി ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. കോട്ടക്കൽ ആയുർവേദ കോളേജ് മൈതാനത്ത് സംഘടിപ്പിച്ച നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 69 കേരഗ്രാമങ്ങളും 43 നാളികേര സംഭരണ കേന്ദ്രങ്ങളുമാണ് മലപ്പുറം ജില്ലയിലുള്ളത്. സംഭരണ കേന്ദ്രങ്ങൾ ആവശ്യമുള്ളവർ അറിയിച്ചാൽ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 4006 കൃഷിക്കൂട്ടങ്ങളും 18 ഫാർമേഴ്സ് ഓർഗനൈസേഷനുകളും മലപ്പുറത്ത് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 108 ഉത്പന്നങ്ങളാണ് ജില്ലയിൽ ഉത്പാദിപ്പിക്കുന്നത്.

3. കൊല്ലം ജില്ലയിലെ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. പശു വളര്‍ത്തലില്‍ ഡിസംബര്‍ 14നും 15നും, താറാവ് വളര്‍ത്തലില്‍ ഡിസംബര്‍ 22നുമാണ് പരിശീലനം നടക്കുക. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നൽകും. 8590798131 നമ്പരില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ - 0479 2457778.

4. അന്താരാഷ്ട്ര മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മില്ലറ്റ് ഫെസ്റ്റ് 2023ന് തുടക്കം. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശന വിപണന മേളയുടെ ആദ്യദിനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, ആകാശവാണി, കുടുംബശ്രീ, ലയൺസ് ക്ലബ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് മില്ലറ്റ് ഫെസ്റ്റ് 2023 സംഘടിപ്പിക്കുന്നത്. മേളയുടെ ഭാഗമായി വരും ദിവസങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകളും സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

English Summary: PM Garib Kalyan Anna Yojana extended for another 5 years

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds