പ്രധാനമന്ത്രി കിസാൻ യോജന (PM Kisan Samman Nidhi Yojana)യുടെ അടുത്ത ഗഡുവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രാജ്യത്തെ കോടിക്കണക്കിന് കർഷകർ. പിഎം കിസാൻ യോജനയുടെ പതിനൊന്നാമത്തെ ഗഡു കർഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കേന്ദ്രം ചെയ്തിട്ടുണ്ടെന്ന് സ്രോതസ്സുകൾ അറിയിച്ചു.
ആനുകൂല്യം ലഭിക്കാതെ 10 ലക്ഷം കർഷകർ
എന്നാൽ, ഇപ്പോഴും സംസ്ഥാനത്തെ 10 ലക്ഷം കർഷകർക്ക് പ്രധാനമന്ത്രി കിസാൻ യോജനയുടെ ആനുകൂല്യം ലഭിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയതായി വരുന്ന റിപ്പോർട്ടുകൾ. പശ്ചിമ ബംഗാളിലെ കർഷകർ ഇപ്പോഴും ദുരിതപ്പെയ്ത്തിലാണെന്നും, ഇപ്പോഴും അവർക്ക് പദ്ധതിയുടെ ധനസഹായം എത്തിയിട്ടില്ലെന്നുമാണ് ആരോപണം.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan Latest: 2000 രൂപ ലഭിക്കാൻ ഈ തീയതിയ്ക്കകം eKYC പൂർത്തിയാക്കണം, നിങ്ങൾ ചെയ്യേണ്ടത്
പശ്ചിമ ബംഗാളിലെ പത്ത് ലക്ഷം കർഷകർക്ക് കേന്ദ്ര സർക്കാർ പദ്ധതിയായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി സോവന്ദേബ് ചട്ടോപാധ്യായ പറഞ്ഞു. ഇവർ പദ്ധതിയിൽ അംഗമാകാനുള്ള വിശദാംശങ്ങൾ ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ സംസ്ഥാന സർക്കാർ കർഷകർക്കായി നടത്തി വരുന്ന ക്ഷേമ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അതായത്, മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതികൾ കർഷകരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: താറാവ് കർഷകർക്ക് 91.59 ലക്ഷം ധനസഹായം; മന്ത്രി ജെ. ചിഞ്ചുറാണി ധനസഹായ വിതരണം നിർവഹിക്കും
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ സാഹചര്യമല്ല ബംഗാളിൽ ഉള്ളതെന്നും, ഇവിടെ കർഷകർ കടഭാരം മൂലം ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നില്ലെന്നും മന്ത്രി അവകാശപ്പെട്ടു.
പശ്ചിമ ബംഗാളിലെ കൃഷി ബന്ധു പദ്ധതി (West Bengal’s Krishak Bandhu scheme)ക്ക് കീഴിൽ 2021-22 കാലയളവിൽ 77.95 ലക്ഷം ഗുണഭോക്താക്കൾക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്. ഇതിൽ കർഷകർക്ക് പരമാവധി 10,000 രൂപയും, കുറഞ്ഞത് 4,000 രൂപയും വിതരണം ചെയ്തതായും മന്ത്രി അറിയിച്ചു.
പിഎം കിസാൻ യോജന; 11ആം ഗഡുവിന് eKYC നിർബന്ധം
കർഷകർക്ക് ധനസഹായം നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതിക്ക് കീഴിലുള്ള 11ആം ഗഡു അടുത്ത മാസമാണ് കർഷർക്ക് ലഭിക്കുന്നത്. ഈ തുക ലഭിക്കണമെങ്കിൽ എല്ലാ ഗുണഭോക്താക്കളും അവരുടെ eKYC ഉടനടി തന്നെ പൂർത്തിയാക്കാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: റേഷൻ കാർഡ് പുതിയ വാർത്തകൾ! ഗുണഭോക്താക്കൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക!
ഇതിനായി നിങ്ങൾ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് eKYC അപ്ഡേറ്റ് ചെയ്യുക. വെബ്‌സൈറ്റിലൂടെയോ മൊബൈൽ ഫോണിലൂടെയോ eKYC പൂർത്തിയാക്കാം.
പിഎം കിസാൻ മൊബൈൽ ആപ്പിലൂടെ ലാപ്‌ടോപ്പിന്റെയോ കമ്പ്യൂട്ടറിന്റെയോ സഹായത്തോടെ നിങ്ങൾക്ക് വീട്ടിലിരുന്നും ഓൺലൈനായി നടപടികൾ പൂർത്തിയാക്കാം. ഇതിനായി നിങ്ങൾ ചെയ്യേണ്ടത്;
-
പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് തുറക്കുക.
-
കർഷകരുടെ കോർണർ ഓപ്ഷനിൽ വലതുവശത്ത്, നിങ്ങൾ eKYC ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
-
ഇതിന് ശേഷം നിങ്ങളുടെ ആധാർ നമ്പർ നൽകി സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുക.
-
ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക.
-
ഇതോടെ നിങ്ങളുടെ eKYC അപ്ഡേഷൻ പൂർത്തിയാകുന്നതാണ്. നടപടി വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ,അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.
Share your comments