പിഎം കിസാൻ സമ്മാൻ നിധി യോജന(PM Kisan Samman Nidhi Yojana)യുടെ ഗുണഭോക്താക്കൾ 11-ാം ഗഡുവിനായി കാത്തിരിക്കുകയാണ്. എന്നാൽ പുതിയ ഗഡു തടസ്സങ്ങളില്ലാതെ നിങ്ങളുടെ അക്കൗണ്ടിൽ എത്തുന്നതിനായി ഗുണഭോക്താക്കൾ നിർബന്ധമായും കെവൈസി (KYC) അപ്ഡേറ്റ് ചെയ്യണമെന്നതാണ് അറിയിപ്പ്.
ബന്ധപ്പെട്ട വാർത്തകൾ : പാൻ-ആധാർ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി നീട്ടി: ഫീസും പിഴ വിശദാംശങ്ങളും പരിശോധിക്കുക
എന്നാൽ eKYC ചെയ്യുന്നതിനായി നിങ്ങൾ അക്ഷയകേന്ദ്രങ്ങൾ സന്ദർശിക്കേണ്ട ആവശ്യമില്ല. അതായത്, വീട്ടിലിരുന്ന് പോലും നിങ്ങൾക്ക് KYC പൂർത്തിയാക്കാൻ കഴിയും. നിങ്ങളുടെ പക്കലുള്ള മൊബൈൽ ഫോണിൽ നിന്നോ, ലാപ്ടോപ്പിൽ നിന്നോ eKYC ചെയ്യുന്നത് എങ്ങനെയെന്നാണ് ചുവടെ വിവരിക്കുന്നത്.
ഇതിനായി നിങ്ങളുടെ ആധാറും മൊബൈൽ നമ്പറും ലിങ്ക് ചെയ്തിരിക്കണം. ഈ രണ്ട് ലിങ്കുകളും ഉണ്ടെങ്കിൽ, നിങ്ങൾക്ക് മൊബൈലിൽ നിന്നോ ലാപ്ടോപ്പിൽ നിന്നോ OTP വഴി ഇ-കെവൈസിയുടെ പ്രക്രിയ പൂർത്തിയാക്കാം. പിഎം കിസാൻ പോർട്ടലിലെ ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി- OTP സ്ഥിരീകരണം എന്നാൽ0 കുറച്ച് ദിവസത്തേക്ക് നിർത്തലാക്കിയിരുന്നു. ഇപ്പോൾ ഇത് പുനഃസ്ഥാപിച്ചിട്ടുണ്ട്.
മെയ് 31ന് മുൻപ് ഇ-കെവൈസി നടപടികൾ പൂർത്തിയാക്കിയാൽ മാത്രമേ പി എം കിസാൻ യോജനയുടെ പുതിയ ഗഡു നിങ്ങളുടെ അക്കൗണ്ടിൽ എത്തുകയുള്ളൂ. പിഎം കിസാനുമായി ബന്ധപ്പെട്ട ഇ-കെവൈസി നിങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെങ്കിൽ, നിങ്ങൾക്ക് 11-ാം ഗഡു ലഭിക്കുന്നതും തടസ്സപ്പെട്ടേക്കാം.
പിഎം കിസാൻ പോർട്ടലിൽ ആധാർ അടിസ്ഥാനമാക്കിയുള്ള eKYC പുനരാരംഭിച്ചു. ഇ-കെവൈസി എങ്ങനെ പൂർത്തിയാക്കാമെന്ന് ചുവടെ വിശദമാക്കുന്നു.
ഘട്ടം 1: ആദ്യം നിങ്ങളുടെ മൊബൈലിലോ ലാപ്‌ടോപ്പിലോ PM കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ്- pmkisan.gov.in തുറക്കുക. ഇവിടെ വലതുവശത്ത് e-KYCയുടെ ലിങ്ക് കാണാം.
ഘട്ടം 2: ഇവിടെ ആധാറുമായി (ആധാർ) ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പർ നൽകി സെർച്ച് ബട്ടണിൽ ടാപ്പ് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ മൊബൈലിൽ 4 അക്ക OTP വരും. തന്നിരിക്കുന്ന ബോക്സിൽ അത് ടൈപ്പ് ചെയ്യുക.
ഘട്ടം 3: ആധാർ സ്ഥിരീകരണത്തിനായി വീണ്ടും ക്ലിക്ക് ചെയ്യുക. ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ വരുന്ന 6 അക്ക OTP നൽകുക. ശേഷം സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: നൽകിയ വിവരങ്ങൾ കൃത്യമാണെങ്കിൽ നിങ്ങളുടെ eKYC നടപടികൾ പൂർത്തിയാകും. അല്ലാത്തപക്ഷം അസാധുവാണെന്ന് കാണപ്പെടും. ഇങ്ങനെ സംഭവിച്ചാൽ അക്ഷയകേന്ദ്രം സന്ദർശിച്ച് തിരുത്തുകൾ വരുത്താം.
ജൂൺ 30 വരെ സോഷ്യൽ ഓഡിറ്റ്
മെയ് ഒന്നിനും ജൂൺ 30നും ഇടയിൽ സർക്കാർ സോഷ്യൽ ഓഡിറ്റ് നടത്തുന്നതായും റിപ്പോർട്ടുണ്ട്. ഈ ഓഡിറ്റിൽ അർഹതയുള്ളവരെയും അനർഹരെയും കുറിച്ചുള്ള വിവരങ്ങൾ ഗ്രാമസഭ വഴി ശേഖരിക്കും. ഇതിന് ശേഷം പട്ടികയിൽ നിന്ന് അനർഹരുടെ പേരുകൾ നീക്കം ചെയ്യുകയും അർഹതയുള്ളവരുടെ പേര് ചേർക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan Latest: 30 ലക്ഷം അനർഹർക്ക് ലഭിച്ചത് 2,900 കോടി രൂപ, ഊർജ്ജിത നടപടിയുമായി കേന്ദ്രം
അക്ഷയതൃതീയ ദിനത്തിൽ, മെയ് 3ന് പിഎം കിസാൻ 11-ാം ഗഡു കർഷകരുടെ അക്കൗണ്ടിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിൽ 12.5 കോടി കർഷകരാണ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Share your comments