<
  1. News

പിഎം കിസാൻ: 12 ലക്ഷത്തിലധികം പേർക്ക് ആനുകൂല്യം നഷ്ടപ്പെടും

വിവരങ്ങൾ പുതുക്കി കൊടുക്കാത്തതിനാൽ പിഎം കിസാൻ സമ്മാൻ നിധിയിൽ നിന്നും കേരളത്തിലെ 12 ലക്ഷത്തിലധികം പേർക്ക് ഇത്തവണ ആനുകൂല്യം നഷ്ടപ്പെടും.

Saranya Sasidharan
PM Kisan: More than 12 lakh people will lose benefits
PM Kisan: More than 12 lakh people will lose benefits

1. വിവരങ്ങൾ പുതുക്കി കൊടുക്കാത്തതിനാൽ പിഎം കിസാൻ സമ്മാൻ നിധിയിൽ നിന്നും കേരളത്തിലെ 12 ലക്ഷത്തിലധികം പേർക്ക് ഇത്തവണ ആനുകൂല്യം നഷ്ടപ്പെടും. കർഷകർക്ക് ആനുകൂല്യം നഷ്ടപ്പെടാതിരിക്കാൻ കൃഷി വകുപ്പ് പ്രത്യേക ക്യാമ്പയിനുകളും നടത്തിയിരുന്നു. ഈ മാസം അവസാനം അടുത്ത ഗഡു വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.. 37.55 ലക്ഷം ഗുണഭോക്താക്കളാണ് നിലവിൽ കേരളത്തിൽ നിന്നും ഉള്ളത്. 2018 ലാണ് പിഎം കിസാൻ സമ്മാൻ നിധി കേന്ദ്ര സർക്കാർ തുടങ്ങിയത്. വർഷത്തിൽ 6000 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്,

2. സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ള പണം രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യാൻ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. നെല്ലുവില വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.നെല്ലു സംഭരണവും തുക വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സ്ഥായിയായ പരിഹാരമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട് ജില്ലയിലെ കർഷകർക്കാണ് ഏറ്റവും കൂടുതൽ തുക നൽകാനുള്ളത്.

3. ഒട്ടക കൃഷി വ്യവസായത്തിൻ്റെ വളർച്ച പ്രാപ്തമാക്കുന്നതിനും, സുസ്ഥിര വികസനത്തിനും, ഭക്ഷ്യ-കാർഷിക മേഖലയെ പിന്തുണയ്ക്കുകയും വേണ്ടി സവാനി കമ്പനി സ്ഥാപിക്കുന്നതായി സൗദി അറേബ്യയുടെ PIF പ്രഖ്യാപിച്ചു. 2030 ഓടെ ഒട്ടക പാലുൽപ്പന്നങ്ങളുടെ പൂർണ നിർമ്മാണമാണ് കമ്പനി ലക്ഷ്യമിടുന്നത്.

English Summary: PM Kisan: More than 12 lakh people will lose benefits

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds