ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെങ്കിലും, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ നൽകുന്ന സാധാരണ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (PM Kisan Samman Nidhi Yojana) യുടെ 13-ാം ഗഡു ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പുതുവർഷത്തിൽ നൽകുമെന്ന് ഊഹാപോഹങ്ങൾ ശക്തമാണ്. 13-ാം ഗഡു 2023ൽ ഫെബ്രുവരി-മാർച്ച് കാലയളവിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന 13-ാം ഗഡു: ബാലൻസ് പരിശോധിക്കുന്നതിനുള്ള നടപടികൾ
1. സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോകുക - https://pmkisan.gov.in/
2. ഇപ്പോൾ ഹോംപേജിൽ 'കർഷകരുടെ കോർണർ സെക്ഷൻ നോക്കുക
3. 'ബെനിഫിഷ്യറി സ്റ്റാറ്റസ്' ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ, ഗുണഭോക്താവിന് അവന്റെ അല്ലെങ്കിൽ അവളുടെ അപേക്ഷാ നില പരിശോധിക്കാം.
4. ലിസ്റ്റിൽ കർഷകന്റെ പേരും അയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ച തുകയും ഉണ്ടാകും.
5. ഇപ്പോൾ നിങ്ങളുടെ ആധാർ നമ്പർ അല്ലെങ്കിൽ അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ നൽകുക.
6. തുടർന്ന് 'Get data' എന്നതിൽ ക്ലിക്ക് ചെയ്യുക.
പിഎം കിസാൻ സമ്മാൻ നിധി
പിഎം കിസാൻ സമ്മാൻ നിധി പദ്ധതി കേന്ദ്ര സർക്കാരിന്റെ 100 ശതമാനം ധനസഹായത്തോടെയുള്ള ഒരു കേന്ദ്ര പദ്ധതിയാണ്. പദ്ധതി പ്രകാരം, 2 ഹെക്ടർ വരെ ഭൂമിയുള്ള/ഉടമസ്ഥതയുള്ള ചെറുകിട നാമമാത്ര കർഷക കുടുംബങ്ങൾക്ക് മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 വരുമാന പിന്തുണ നൽകുന്നു.
ആദ്യ ഗഡു ഡിസംബർ 1 മുതൽ മാർച്ച് 31 വരെ, രണ്ടാമത്തേത് ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെ, മൂന്നാമത്തേത് ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെ നൽകും.
ബന്ധപ്പെട്ട വാർത്തകൾ: വീടുകളിൽ പുൽകൃഷി വ്യാപകമാക്കണം: ജെ. ചിഞ്ചുറാണി
Share your comments