രാജ്യത്തെ കർഷകർക്ക് സാമ്പക്കിക കൈത്താങ്ങായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ബൃഹത്തായ പദ്ധതിയാണ് പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Nidhi Scheme Yojana). ചെറുകിട കർഷകർക്കായി 2019 ഫെബ്രുവരിയിൽ മോദി സർക്കാർ അവതരിപ്പിച്ച പദ്ധതിയിലൂടെ പ്രതിവർഷം ഗുണഭോക്താക്കൾക്ക് 6000 രൂപ ലഭിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: PM Kisan: സന്തോഷ വാർത്ത! പുതിയ ബജറ്റിൽ കർഷകർക്കുള്ള തുക വർധിപ്പിക്കും
കർഷകരുടെ വരുമാനം വർധിപ്പിക്കുക, സാമ്പത്തിക സഹായം നൽകുന്ന എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പിഎം കിസാൻ സമ്മാൻ നിധിയുടെ തുക വരുന്ന സാമ്പത്തിക വർഷത്തിൽ വർധിപ്പിക്കുമെന്നും വാർത്തകളുണ്ടായിരുന്നു.
പിഎം കിസാൻ യോജനയിൽ ഈ രേഖകളും നിർബന്ധം (These documents are mandatory for PM Kisan Yojana)
ഇപ്പോഴിതാ, പിഎം കിസാൻ യോജനയിലെ (PM Kisan Yojana) തട്ടിപ്പും ക്രമക്കേടുകളും തടയുക എന്ന ലക്ഷ്യത്തോടെ പദ്ധതിയിലെ നിയമങ്ങൾ മാറ്റാൻ സർക്കാർ തീരുമാനിച്ചു. പദ്ധതിയിൽ അർഹരല്ലാത്തവരും മറ്റും പങ്കാളികളാകുന്നു എന്ന് ബോധ്യമായതിനാൽ പിഎം കിസാൻ രജിസ്ട്രേഷന് ഇനി റേഷൻ കാർഡ് നിർബന്ധമാക്കിയിരിക്കുകയാണ് (Ration Card Mandatory). പദ്ധതിയിൽ അംഗമാകുന്നതിന് നേരത്തെ ആധാർ കാർഡ് നിർബന്ധമായിരുന്നു. ഇനിമുതൽ റേഷൻ കാർഡ് നൽകണമെന്നതും അത്യാവശ്യമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ.
അതിനാൽ, പദ്ധതി പ്രകാരം പുതിയ രജിസ്ട്രേഷന് പോർട്ടലിൽ റേഷൻ കാർഡ് നമ്പർ നൽകണം. കൂടാതെ, റേഷൻ കാർഡിന്റെ പിഡിഎഫ് അപ്‌ലോഡ് ചെയ്യുകയും വേണം. കൂടാതെ, നേരത്തെ നിർദേശിച്ചിരുന്നത് പോലെ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഡിക്ലറേഷൻ എന്നിവയും പദ്ധതിയിൽ യോഗ്യത നേടാൻ ആവശ്യമായ രേഖകളാണ്.
ഒരു കർഷക കുടുംബത്തിലെ ഒരു വ്യക്തി എന്ന രീതിയിലാണ് പിഎം കിസാൻ സമ്മാൻ നിധിയുടെ തുക ലഭിക്കുന്നത്. എന്നാൽ, ഇവയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. അതിനാൽ ഇനി മുതൽ റേഷൻ കാർഡ് നമ്പർ നൽകുന്നതോടെ, ഒരു കുടുംബത്തിലെ ഭാര്യയ്ക്ക് അല്ലെങ്കിൽ ഭർത്താവ് എന്ന രീതിയിൽ ഒരാൾക്ക് മാത്രമേ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.
7 ലക്ഷം കർഷകർ പത്താം ഗഡു പണം തിരികെ നൽകണം (7 Lakh Farmer Have To Repay Their 10th Installment)
2021 ഒക്‌ടോബർ വരെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതി പ്രകാരം അർഹതയില്ലാത്ത 7.23 ലക്ഷം കർഷകർക്ക് ക്യാഷ് ആനുകൂല്യങ്ങൾ ലഭിച്ചതായി കേന്ദ്രം കണ്ടെത്തിയിരുന്നു. ഇവർ സ്കീമിന് കീഴിൽ ലഭിച്ച പണം തിരികെ നൽകേണ്ടിവരും.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതിയിലൂടെ പ്രതിവർഷം 2,000 രൂപ വീതം മൂന്ന് ഗഡുക്കളാക്കി കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്നു. പദ്ധതിയുടെ പത്താം ഗഡു 2022 ജനുവരി 1 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയിരുന്നു.
ഫെബ്രുവരിയിലെ കേന്ദ്ര സർക്കാർ ബജറ്റിൽ കർഷകർക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. അതായത്, ഒരു വര്‍ഷത്തില്‍ കർഷകർക്ക് ഇനി മുതൽ 2000 രൂപ വീതം 4 ഗഡുക്കളായി ലഭിക്കും. ഇതനുസരിച്ച് ആകെ 8,000 രൂപ പദ്ധതിയിലൂടെ ഗുണഭോക്താവിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്.
Share your comments