1. News

പിഎം കിസാന്‍: 1.58 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് കൈമാറി, അടുത്ത ഗഡു ഉടന്‍

പ്രധാനമന്ത്രി കിസാന്‍ യോജനയുടെ ഗുണഭോക്താക്കള്‍ക്കായി ഇതാ ശുഭ വാര്‍ത്തകള്‍. പി.എം കിസാന്‍ പദ്ധതി പ്രകാരം 10 -ാം ഗഡു റിലീസ് ചെയ്യാനുള്ള തീയതി സര്‍ക്കാര്‍ തീരുമാനിച്ചു. അതിനായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

Saranya Sasidharan
PM kisan Updation
PM kisan Updation

പ്രധാനമന്ത്രി കിസാന്‍ യോജനയുടെ ഗുണഭോക്താക്കള്‍ക്കായി ഇതാ ശുഭ വാര്‍ത്തകള്‍. പി.എം കിസാന്‍ പദ്ധതി പ്രകാരം 10 -ാം ഗഡു റിലീസ് ചെയ്യാനുള്ള തീയതി സര്‍ക്കാര്‍ തീരുമാനിച്ചു. അതിനായി ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇതുവരെ, ഇന്ത്യയിലെ 11.37 കോടി കര്‍ഷകര്‍ക്ക് കേന്ദ്രം 1.58 ലക്ഷം കോടി രൂപ കൈമാറിയിട്ടുണ്ട്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ 10 -ാം ഗഡു 2021 ഡിസംബര്‍ 15 -നകം റിലീസ് ചെയ്യാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍ ഇനി എന്തെങ്കിലും കാരണവശാല്‍ പിഎം കിസാനിന്റെ അവസാന ഗഡു നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍ അടുത്ത തവണ അതിനൊപ്പം നിങ്ങള്‍ക്ക് മുമ്പത്തെ തുകയും ലഭിക്കും. 4000 മൊത്തമായി നേരിട്ട് അവരുടെ അക്കൗണ്ടില്‍ എത്തും. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്.

നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം
PM കിസാനിന്റെ വെബ്‌സൈറ്റില്‍ പോയി അപേക്ഷിക്കുക. നിങ്ങളുടെ അപേക്ഷ സ്വീകരിച്ചാല്‍ നിങ്ങള്‍ക്ക് തുക ലഭിക്കും. ഒക്ടോബറില്‍ 2000 രൂപയും, അടുത്ത ഗഡു ഡിസംബറിലും ലഭിയ്ക്കും. അവസാന ഗഡു ലഭിച്ചില്ലെങ്കില്‍ രണ്ടു ഗഡുവും ഒരുമിച്ച് ലഭിക്കും. 6000 രൂപ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം അവരുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്ന സ്‌കീം ആണ് പ്രധാനമന്ത്രി കിസാന്‍ യോജന. ഈ തുക 2000 രൂപയുടെ മൂന്ന് ഗഡുക്കളായി ആണ് ലഭിക്കുക.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

ഘട്ടം 1
രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ്, ആവശ്യമായ രേഖകള്‍ - കാര്‍ഷിക ഭൂമി പേപ്പറുകള്‍, ആധാര്‍ കാര്‍ഡ്, പുതുക്കിയ ബാങ്ക് അക്കൗണ്ട്, വിലാസത്തിന്റെ തെളിവ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ നിങ്ങള്‍ തയ്യാറാക്കണം.

ഘട്ടം 2
PM കിസാന്‍ (https://pmkisan.gov.in/) എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച്‌ പുതിയ കര്‍ഷക രജിസ്‌ട്രേഷനില്‍ ക്ലിക്ക് ചെയ്യുക. രജിസ്‌ട്രേഷന്‍ ഫോം തുറക്കുന്ന പുതിയ പേജില്‍ നിങ്ങളുടെ ആധാര്‍ നമ്പര്‍ നല്‍കുക.
രജിസ്‌ട്രേഷന്‍ ഫോമില്‍ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണം. ഉദാഹരണത്തിന്, പേര്, ലിംഗഭേദം, വിഭാഗം, മൊബൈല്‍ നമ്പര്‍, ജനനത്തീയതി തുടങ്ങിയവ കൂടാതെ സംസ്ഥാനം, ജില്ല, ബ്ലോക്ക് അല്ലെങ്കില്‍ ഗ്രാമം പോലുള്ള വിശദാംശങ്ങള്‍ നല്‍കുക. എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം, ഫോം സമര്‍പ്പിക്കുക.

ഘട്ടം 3
നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്‌നം/ അല്ലെങ്കില്‍ ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ പി. എം കിസാന്‍ ഹെല്‍പ്പ് ലൈന്‍ - 011-24300606 എന്ന നമ്പറില്‍ വിളിക്കുക.

ബന്ധപ്പെട്ട വാർത്തകൾ

പിഎം കിസാന്‍ പദ്ധതി: സെപ്റ്റംബര്‍ 30 മുന്‍പ് അപേക്ഷിക്കൂ 4000 രൂപ നേടൂ

പ്രധാനമന്ത്രി കിസാൻ സമൻ നിധി യോജന - എത്രപേർ കർഷക ആനുകൂല്യത്തിന് അർഹരായി എന്ന് അറിയാം

English Summary: PM kisan Scheme: 10th installment will get shortly

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds