<
  1. News

PM KISAN: മേയ് 31നകം നടപടികൾ പൂർത്തീകരിക്കണം; കൂടുതൽ കൃഷി വാർത്തകൾ...

കർഷകർക്ക് ആധാർ കാർഡും മൊബൈൽ ഫോണുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ മേയ് 25,26,27 നടക്കുന്ന പ്രത്യേക ക്യാമ്പയിനിൽ പങ്കെടുക്കാം. മേയ് 22 മുതൽ മേയ് 27 വരെ അക്ഷയ കേന്ദ്രങ്ങളിൽ ക്യാമ്പയിൻ നടക്കും. വിശദവിവരത്തിന് അടുത്തുള്ള കൃഷി ഭവൻ സന്ദർശിക്കുകയോ 1800-425-1661 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

Saranya Sasidharan
PM KISAN: The process should be completed by May 31
PM KISAN: The process should be completed by May 31

1. പി.എം. കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആനുകൂല്യം തുടർന്നും ലഭിക്കുന്നതിന് മേയ് 31 നകം ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഗുണഭോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ ആരംഭിക്കാം. കർഷകർക്ക് ആധാർ കാർഡും മൊബൈൽ ഫോണുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ മേയ് 25,26,27 നടക്കുന്ന പ്രത്യേക ക്യാമ്പയിനിൽ പങ്കെടുക്കാം. മേയ് 22 മുതൽ മേയ് 27 വരെ അക്ഷയ കേന്ദ്രങ്ങളിൽ ക്യാമ്പയിൻ നടക്കും. വിശദവിവരത്തിന് അടുത്തുള്ള കൃഷി ഭവൻ സന്ദർശിക്കുകയോ 1800-425-1661 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ക്ഷീരമേഖലയിൽ രാത്രികാല ഡോക്ടർമാരുടെ സേവനം മെച്ചപ്പെടുത്തും: മന്ത്രി ജെ. ചിഞ്ചുറാണി

2. കേരളത്തിലെ പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഗോത്രോത്സവം - 2023 മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.കൊല്ലം ജില്ലയിലെ പുനലൂർ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൻ്റെ കീഴിൽ ചിതറ പഞ്ചായത്തിലെ വഞ്ചിയോട് ഊരിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. കേരളമൊട്ടാകെയുള്ള ഗോത്ര മേഖലകളിൽ പരിപാടി നടന്ന് വരുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും മാനസികവും ശാരീരികവും ബൗദ്ധികവുമായ വളർച്ചക്ക് സാധ്യമാകുന്ന തരത്തിൽ അവധിക്കാലത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

3. ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കരമന ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കുട്ടികളിൽ ശുചിത്വ ശീലവും ശുചിത്വ ബോധവും ഉളവാക്കാനും അത് ജീവിത മൂല്യങ്ങൾ ആക്കി മാറ്റാനും സഹായകമായ ക്യാമ്പയിൻ ആണ് ഹരിത വിദ്യാലയം ശുചിത്വ വിദ്യാലയം ക്യാമ്പയിൻ. വിദ്യാഭ്യാസ വകുപ്പിനെ കൂടാതെ തദ്ദേശ സ്വയം ഭരണ വകുപ്പ് , ആരോഗ്യ വകുപ്പ് എന്നിവ ഈ പ്രവർത്തനവുമായി കൈകോർക്കും. ചടങ്ങിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു, മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: എന്റെ കേരളം: കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളൊരുക്കി കൃഷി വകുപ്പിന്റെ സ്റ്റാളുകൾ

4. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ "എന്റെ കേരളം പ്രദർശന വിപണന മേള " മൃഗസംരക്ഷണ വകുപ്പിന്റെ സേവന, വിജ്ഞാനവ്യാപന പവലിയന്റെയും,രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയ ഓമന പക്ഷിമൃഗാദികളുടെ സ്റ്റാളുകളുടെയും ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. വകുപ്പ് നൽകുന്ന സേവനങ്ങളുടെ സ്റ്റാളിന് പുറമേ ക്ഷീരകർഷകർ ജൈവ വളമായി ഉപയോഗിക്കുന്ന ചാണകത്തിൽ നിന്നും നിരവധി മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്ന അറിവ് നൽകുന്ന സ്റ്റാളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

5. കേരളത്തിൽ ചൂട് കനക്കുന്നു. 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയരാൻ സാധ്യത. മലയോര പ്രദേശങ്ങൾ ഒഴികെ ചൂട് നിറഞ്ഞ കാലാവസ്ഥ ഉണ്ടായിരിക്കും. അതേസമയം ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും. കാലവർഷം ജൂൺ നാലിന് ആരംഭിക്കുമെന്നും സൂചനയുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഏഴുവർഷം കൊണ്ട് മൂന്നുലക്ഷം പേരെ ഭൂമിയുടെ അവകാശികളാക്കി: മന്ത്രി കെ. രാജൻ

English Summary: PM KISAN: The process should be completed by May 31

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds