1. വർഷത്തിൽ 6000 രൂപ വീതം 3 ഘട്ടമായി നൽകുന്ന പി എം കിസാൻ്റെ അടുത്ത ഗഡു ലഭിക്കുന്നതിന് സെപ്റ്റംബർ 30 നകം ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കണമെന്ന് അധികാരികൾ വ്യക്തമാക്കി, ഇത് വരേയും ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാത്തവരും, ഇ കെ വൈ സി, ഭൂമിയുടെ വിവരങ്ങൾ എന്നിവ ചേർക്കാത്തവരോടുമാണ് സെപ്റ്റംബർ 30നകം പൂർത്തീകരിക്കണമെന്ന് പറഞ്ഞത്. നിലവിൽ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചവർ വീണ്ടും ചെയ്യേണ്ടതില്ല. എന്നാൽ നടപടികൾ പൂർത്തീകരിക്കാത്ത പക്ഷം ഗുണഭോക്താക്കൾക്ക് തുടർന്ന് ആനുകൂല്യം ലഭിക്കുന്നതല്ല.
2. മുൻഗണനാ റേഷൻ കാർഡുകൾക്കുള്ള അപേക്ഷകൾ ഒക്ടോബർ 10 മുതൽ 20 വരെ സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു. മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുൻഗണനാ കാർഡിനു വേണ്ടി നേരത്തേ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരിൽ നിന്ന് അർഹരായി കണ്ടെത്തിയ 11,348 പേർക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മുൻഗണനാ കാർഡുകൾ അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു. ജൂലൈ മാസത്തിൽ നടന്ന ഫോൺ ഇൻ പരിപാടിയിൽ ലഭിച്ച പരാതികൾ പരിശോധിച്ചു പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
3. ഗോതമ്പുൽപാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഒമാൻ കൃഷി ഫിഷറീസ് ജലവിഭവ മന്ത്രാലയം. 3 മടങ്ങായി വർധിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. രാജ്യത്തെ ഭക്ഷ്യ സുരക്ഷ ശക്തിപ്പെടുത്തുക, കർഷകർക്ക് വരുമാനം മാർഗം ഒരുക്കുക എന്നതാണ് കൃഷിയിൽ പ്രതീക്ഷിക്കുന്ന മുന്നേറ്റം.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളിക്ക് ഇരട്ടി വിളവ് ലഭിക്കുന്നതിന് ഈ ഉപ്പ് ഉപയോഗിക്കാം
Share your comments