News

ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടി, ഏപ്രില്‍ 20 മുതല്‍ ചില മേഖലകളില്‍ പ്രവര്‍ത്തനം അനുവദിക്കും

Prime Minister Sri.Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍

രാജ്യത്തെ കോവിഡില്‍ നിന്നും സംരക്ഷിക്കാന്‍ ഇന്ത്യയിലെ പൗരന്മാര്‍ അനുഭവിക്കുന്ന വിവിധങ്ങളായ ദുരിതങ്ങളെ കുറിച്ച് എനിക്ക് നന്നായറിയാം. ആഹാരം,തൊഴില്‍ തുടങ്ങി നിരവധി ബുദ്ധിമുട്ടുകളാണ് നിങ്ങള്‍ നേരില്‍ അനുഭവിക്കുന്നത്, എങ്കിലും ഈ യുദ്ധത്തില്‍ പങ്കാളികളാകാന്‍ നിങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഈ ദിവസം നമ്മൂടെ ഭരണഘടനാ ശില്‍പ്പി ഭീം റാവു അംബേദ്ക്കറുടെ ജന്മദിനമാണ്. അദ്ദേഹത്തിന് ശ്രദ്ധഞ്ജലി അര്‍പ്പിക്കാനും ഞാനീ അവസരം വിനിയോഗിക്കുന്നു.

Timely action by the Government against COVID 19

രാജ്യം നേരത്തെ സജ്ജമായി

കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വളരെ നേരത്തെതന്നെ രാജ്യം സജ്ജമായി എന്നതാണ് നമ്മുടെ നേട്ടം. കോവിഡ്-19 ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുംമുന്നെ നമ്മള്‍ സ്‌ക്രീനിംഗ് ആരംഭിച്ചിരുന്നു. പ്രശ്‌നം കൈവിട്ടു പോകും മുന്നെ നമ്മള്‍ ജാഗരൂകരായി. വേഗത്തിലുള്ള നടപടികളും നേരത്തേ ആരംഭിച്ച ലോക്ഡൗണുമാണ് എല്ലാത്തരത്തിലും ഉയര്‍ന്നു നില്‍ക്കുന്ന പല രാജ്യങ്ങളേക്കാളും മെച്ചമായ നിലയില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞത്. മറ്റ് രാജ്യങ്ങളിലെ രോഗികളുടെ എണ്ണവും മരണസംഖ്യയും കാണുമ്പോഴാണ് നമ്മുടെ മെച്ചമായ നില നമുക്ക് ബോധ്യമാകുക. ഇത് തുടരുന്നതിനും കോവിഡില്‍ നിന്നും രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുന്നതിനും ലോക്ഡൗണ്‍ മെയ് 3 വരെ നീട്ടാതെ കഴിയില്ല. മികച്ച നല്ല നാളേയ്ക്കുവേണ്ടി നാമിതിനെ അതിജീവിച്ചേ കഴിയൂ.

Extra care during lockdown

ഏപ്രില്‍ 20 മുതല്‍ വ്യവസ്ഥകള്‍ പാലിച്ച് ഇളവുകള്‍

എങ്കിലും ലോക്ഡൗണ്‍ ഏറ്റവും മോശമായി ബാധിക്കുന്ന ദിവസവേതനക്കാര്‍ക്ക് ചില സൗജന്യങ്ങളും സൗകര്യങ്ങളും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റാബി വിളവെടുപ്പിന് തയ്യാറാകുന്ന നമ്മുടെ കര്‍ഷകര്‍ക്കും അവരുടെ കൊയ്ത്തിനും തുടര്‍ ജോലികള്‍ക്കും മതിയായ ഇളവുകള്‍ അനുവദിക്കും. ഏപ്രില്‍ 20 വരെ എല്ലാ ജില്ലകളും പ്രാദേശിക പ്രദേശങ്ങളും സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രവര്‍ത്തനങ്ങള്‍ യാതൊരിളവുമില്ലാതെ മുന്നോട്ട് കൊണ്ടുപോകണം. പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനുള്ള അനുമതി, ചില വ്യവസ്ഥകള്‍ക്കു വിധേയമായി നല്‍കുന്നതാണ്. ഒരു പ്രത്യേക പ്രദേശമോ ജില്ലയോ ശുഭകരമായി മുന്നോട്ടുപോകുണ്ടെന്ന് ബോധ്യമായാല്‍ അവിടെ ഏപ്രില്‍ 20 മുതല്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ലോക്ഡൗണില്‍ കണ്‍സഷന്‍സ് അനുവദിക്കും. എന്നാല്‍ പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടാവുകയോ വ്യവസ്ഥകള്‍ ലംഘിക്കപ്പെടുകയോ ചെയ്താല്‍ ഈ കണ്‍സഷന്‍ പിന്‍വലിക്കാന്‍ കേന്ദ്രം നിര്‍ബ്ബന്ധിതമാകും.

ഒന്നിച്ചു നിന്ന് അതിജീവിക്കാം

വിശദമായ ലോക്ഡൗണ്‍ ഗൈഡ്‌ലൈന്‍സ് നാളെ പുറപ്പെടുവിക്കും. പാവപ്പെട്ടവര്‍ക്ക് ആശ്വാസമാകുന്നതാകും ഗൈഡ്‌ലൈന്‍സ്. പാവപ്പെട്ട സഹോദരി സഹോദരന്മാരുടെ ദൈനംദിന ജീവിതം തടസമില്ലാതെ മുന്നോട്ടുപോകാന്‍ ഈ ഗൈഡ്‌ലൈന്‍ ഉപകരിക്കും. ദിവസവേതനക്കാരും അവരെ ആശ്രയിച്ചു ജീവിക്കുന്നവരും എന്റെ കുടുംബാംഗങ്ങളാണ്. അവരുടെ കാര്യം പ്രത്യേകമായി പരിഗണിച്ചേ പറ്റൂ. രാജ്യത്തിന് ആവശ്യമുള്ളത്ര മരുന്നും റേഷനും സ്‌റ്റോക്കുണ്ട്. വിതരണ ശ്രംഖലിയലുണ്ടാകുന്ന പ്രതിബന്ധങ്ങല്‍ അപ്പപ്പോള്‍ പരിഹരിക്കുന്നുണ്ട്. ആരോഗ്യ രംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തി വേഗത്തില്‍ മുന്നോട്ടുപോകുകയാണ് നമ്മള്‍. നമുക്ക് ഒന്നായി നിന്ന് ഈ പ്രതിസന്ധിയെ അതിജീവിക്കാം.

English Summary: PM speech on lockdown on April 14,extended lockdown till May 3

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine