1. News

ലോക്ക് ഡൗണിൽ കുടുങ്ങിയ കർഷകർക്ക് താങ്ങായി ചാത്തന്നൂർ കൃഷിഭവൻ

ലോക്ക് ഡൗണിൽ കുടുങ്ങിയ കർഷകർക്ക് താങ്ങായി ചാത്തന്നൂർ കൃഷിഭവൻ

Arun T

ലോക്ക് ഡൗൺ പ്രഖ്യാപനത്തോടെ വിളവെടുപ്പ് പൂർത്തിയായ ടൺ കണക്കിന് പൈനാപ്പിൾ വിപണനം ചെയ്യാനാകാതെ വലഞ്ഞ അലയമൺ സ്വദേശികൾക്ക് താങ്ങായി ചാത്തന്നൂർ കൃഷി ഭവൻ.

ലോക്ക് ഡൗൺ പ്രോട്ടോകോളുകൾ കൃത്യമായി പാലിച്ചുകൊണ്ട് ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന വിപണനം ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ചാത്തന്നൂർ മേഖലയിലെ കർഷകരും കൃഷിഭവനിലെയും ഇതര സർക്കാർ വകുപ്പുകളിലേയും ഉദ്യോഗസ്ഥരും ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പിലെ മുൻ‌കൂർ ബുക്കിങ്ങിലൂടെയാണ് ഒന്നേകാൽ ടണ്ണോളം പൈനാപ്പിൾ വിറ്റഴിച്ചത്.

ബുക്ക്‌ ചെയ്തവരെ ചെറു ഗ്രൂപ്പുകളാക്കി തിരിച്ചു പ്രത്യേക സമയക്രമം നൽകിയാണ് വിൽപ്പന നടത്തിയത്. ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ സ്ഥിരമായി പൈനാപ്പിൾ കയറ്റിഅയച്ചിരുന്ന
അലയമൺ സ്വദേശികളായ ജോസഫ്, ജോൺകുട്ടി,ജോൺസൺ എന്നിവർക്ക് ഏറെ ആശ്വാസമായി ചാത്തന്നൂർ കൃഷി ഭവന്റെ ഈ സമയോചിത ഇടപെടൽ.

 

സാമൂഹ്യ മാധ്യമം ഉപയോഗിച്ചുള്ള ഇത്തരമൊരു വിപണന രീതിയിലൂടെ പ്രതിസന്ധികൾ നേരിടുന്ന മറ്റ് കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനവും പരിപാടിയുടെ മുഖ്യസംഘാടകനായ ചാത്തന്നൂർ കൃഷി ഓഫീസർ എസ്.പ്രമോദിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

പൈനാപ്പിൾ വിൽപ്പനയോടൊപ്പം വിഷരഹിത മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവനിലെ അഗ്രോ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മൺട്രൊത്തുരുത്തിലെ ജൈവ കാർഷിക ഫാമിൽ വളർത്തിയ അമേരിക്കൻ ബ്രീഡായ വനാമി ചെമ്മീന്റെ വിപണനവും നടന്നു.


വിഷം കലർന്ന മത്സ്യങ്ങൾ വിപണിയിൽ സജീവമായ സാഹചര്യത്തിൽ സുരക്ഷിത മത്സ്യം ലഭ്യമാക്കുകയാണ് ഇത്തരമൊരു ഉദ്യമത്തിന് പിറകിലെന്ന് ചാത്തന്നൂർ കാർഷിക ബ്ലോക്ക്‌ അസിസ്റ്റന്റ് ഡയറക്ടർ ഷിബു കുമാർ പറഞ്ഞു.
ചാത്തന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല വർഗീസ്, ഇത്തിക്കര ബ്ലോക്ക്‌ പഞ്ചായത്തംഗം ഡി.ഗിരികുമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

English Summary: pineapple challenge kollam krishibhavan

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds