തിരുവനന്തപുരം: പി.എം-സൂര്യ ഘര്‍ - മുഫ്ത് ബിജ്‌ലി യോജനയ്ക്കായി ഒരു കോടിയിലധികം കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്തോഷം പ്രകടിപ്പിച്ചു.
''ശ്രദ്ധേയമായ വാര്‍ത്ത!''
''സമാരംഭം കുറിച്ച് ഏകദേശം ഒരു മാസത്തിനുള്ളില്‍ തന്നെ ഒരു കോടിയിലധികം കുടുംബങ്ങള്‍ ഇതിനകം പി.എം.-സൂര്യ ഘര്‍: മുഫ്ത് ബിജിലി യോജനയ്ക്കായി രജിസ്റ്റര്‍ ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് രജിസ്‌ട്രേഷൻ്റെ പ്രവാഹമാണ്. അസം, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 5 ലക്ഷത്തിലധികം രജിസ്‌ട്രേഷനുകള്‍ നടന്നു.
ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവരും എത്രയും വേഗം pmsuryaghar.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം."
"ഈ മുന്‍കൈ ഊര്‍ജ്ജ ഉല്‍പ്പാദനം ഉറപ്പാക്കുന്നതിനൊപ്പം വീടുകളിലെ വൈദ്യുതി ചെലവില്‍ ഗണ്യമായ കുറവുകളും വാഗ്ദാനം ചെയ്യുന്നു. കൂടുതൽ മെച്ചപ്പെട്ട ഒരു ഭൂമിക്കായി സംഭാവന നല്‍കിക്കൊണ്ട്, പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലിയെ (ലൈഫ്) വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇത് തയാറെടുക്കുകയാണ്''. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
Share your comments