കേന്ദ്ര സർക്കാരിന്റെ വളരെ പ്രധാനപ്പെട്ട പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന (Pradhan Mantri Awas Yojana). പാവപ്പെട്ടവർക്കും ദരിദ്രർക്കും ഇടത്തരക്കാർക്കും സർക്കാർ വീട് അനുവദിച്ചു കൊടുക്കുന്ന പദ്ധതിയാണിത്. പിഎം ആവാസ് യോജന (PM Awas Yojana)യിലൂടെ രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. എന്നാൽ, അടുത്ത കാലത്തായി ഈ പദ്ധതിയിൽ കൃത്രിമം നടന്നതായി റിപ്പോർട്ടുകൾ വ്യാപിക്കുന്നതിനാൽ പിഎം ആവാസ് യോജനയിൽ ചില മാറ്റങ്ങൾ (Changed Rules) വരുത്താൻ സർക്കാർ തീരുമാനിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2021 ജൂലൈ ഒന്നുമുതലുള്ള ക്ഷാമബത്തയുടെ അധിക ഗഡുക്കളും, പെന്‍ഷന്‍കാര്‍ക്ക് ക്ഷാമാശ്വാസവും
പിഎം ആവാസ് യോജന; പ്രധാന മാറ്റങ്ങൾ (PM Awas Yojana; Important changes)
പുതിയ നിയമം അനുസരിച്ച്, പദ്ധതിയിലൂടെ അനുവദിച്ച വീടുകളിൽ കുറഞ്ഞത് 5 വർഷമെങ്കിലും താമസിക്കണമെന്നത് നിർബന്ധമാക്കി. ഈ വീടുകളിൽ താമസിക്കാതെ, വീട് വാടകയ്ക്ക് നൽകിയവർക്കെതിരെ നടപടിയുണ്ടാകും. ഇവരും ഈ വീട്ടിൽ താമസിക്കണമെന്നത് നിർബന്ധമാണ്. അല്ലാത്ത പക്ഷം വീട് നിർമിക്കാൻ നൽകിയ പണം തിരികെ ലഭിക്കില്ല എന്നാണ് അറിയിപ്പ്.
ബന്ധപ്പെട്ട വാർത്തകൾ: 7th Pay Commission Big Update: 18 മാസത്തെ DA കുടിശ്ശികയിലെ സർക്കാർ തീരുമാനം പുറത്ത്
ജനങ്ങൾ തങ്ങൾക്ക് അനുവദിച്ച വീടുകളിൽ തുടർച്ചയായി അഞ്ച് വർഷം താമസിക്കുന്നുണ്ടോ ഇല്ലയോ എന്ന് സർക്കാർ പരിശോധിക്കുന്നതാണ്. ഈ കാലയളവിന് ശേഷം മാത്രമേ പാട്ടത്തിനായി രജിസ്റ്റർ ചെയ്ത കരാർ സർക്കാർ മാറ്റുകയുള്ളുവെന്നും പുതിയ നിയമത്തിൽ നിർദേശിക്കുന്നുണ്ട്.
എന്താണ് പ്രധാനമന്ത്രി ആവാസ് യോജന? (What is Pradhan Mantri Awas Yojana?)
മോദി സർക്കാരിന്റെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് വീട് നിർമിക്കാൻ സഹായം നൽകും. 2015ലാണ് ഈ പദ്ധതി ആരംഭിച്ചത്. 'എല്ലാവർക്കും ഭവനം' എന്ന ആശയത്തിലാണ് കേന്ദ്ര സർക്കാരിന്റെ ഈ പാർപ്പിട പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 2.67 ലക്ഷം രൂപയാണ് സർക്കാർ ജനങ്ങൾക്ക് ധനസഹായം നൽകുന്നത്.
കേരളത്തിൽ പ്രധാനമന്ത്രി ആവാസ് യോജന (Pradhan Mantri Awas Yojana in Kerala)
കേരള സംസ്ഥാന സർക്കാർ പി.എം.എ.വൈ.(PMAY) ഭവന പദ്ധതിയിലെ പൊതു വിഭാഗത്തിന് രണ്ട് ലക്ഷം രൂപയും പട്ടികജാതി വിഭാഗത്തിന് മൂന്ന് ലക്ഷം രൂപയും പട്ടികവർഗ വിഭാഗത്തിന് മൂന്നര ലക്ഷം രൂപയുമായി വർധിപ്പിച്ച് നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര സർക്കാർ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു
ഓരോ വീടിനുമുള്ള ധനസഹായത്തിന് പുറമെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ പരമാവധി 90 ദിവസത്തെ അവിദഗ്ധ തൊഴിലും ഗുണഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഗുണഭോക്താവിന് ആവശ്യമുണ്ടെങ്കിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 70,000 രൂപ വരെ വായ്പയെടുക്കുന്നതിനും സഹായം നൽകുന്നു.
Share your comments