<
  1. News

PMKSY: ഡ്രിപ്പ്, സ്പ്രിംഗ്ലർ സൂക്ഷ്മ ജലസേചന മാർഗങ്ങൾ സബ്സിഡിയിൽ, MARCH 5ന് മുൻപ് അപേക്ഷിക്കുക

നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ കീഴിലാണ് സബ്സിഡി അനുവദിക്കുന്നത്.

Anju M U
ഡ്രിപ്പ്, സ്പ്രിംഗ്ലർ സൂക്ഷ്മ ജലസേചന മാർഗങ്ങൾ സബ്സിഡിയിൽ, ഉടൻ അപേക്ഷിക്കുക
ഡ്രിപ്പ്, സ്പ്രിംഗ്ലർ സൂക്ഷ്മ ജലസേചന മാർഗങ്ങൾ സബ്സിഡിയിൽ, ഉടൻ അപേക്ഷിക്കുക

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയിലൂടെ കൃഷിയിടങ്ങളിൽ ഡ്രിപ്പ്, സ്പ്രിംഗ്ലർ സൂക്ഷ്മ ജലസേചന മാർഗങ്ങൾ സബ്സിഡിയോടെ നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുക, ഉയര്‍ന്ന ഉത്പാദനം ഉറപ്പുവരുത്തുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പിലാക്കുക, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ കീഴിലാണ് സബ്സിഡി അനുവദിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി- Pradhan Mantri Krishi Sinchayee Yojana (PMKSY)യും കൃഷി വകുപ്പും ചേർന്ന് നടത്തുന്ന പദ്ധതിയിലൂടെ കർഷകർക്ക് സബ്‌സിഡിയോടു കൂടി സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്നതിന് സഹായം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കുക.

മാർച്ച് 5നാണ് അപേക്ഷ അയക്കേണ്ട അവസാന തീയതി. മാർച്ച് 20നുള്ളിൽ പൂർത്തീകരിക്കുന്ന പ്രവർത്തികൾക്ക് കേന്ദ്ര സർക്കാർ അംഗീകൃത നിരക്കിന്റെ 70 മുതൽ 80 ശതമാനം വരെ സബ്സിഡി ലഭിക്കും.

ബന്ധപ്പെട്ട വാർത്തകൾ: JSY Scheme Latest: സ്ത്രീകൾക്ക് 3400 രൂപ ധനസഹായം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമുകൾക്കും അടുത്തുള്ള കൃഷിഭവനുകളിലോ വയനാട്ടിലെ ജനങ്ങൾക്ക് കണിയാമ്പറ്റ, മില്ലുമുക്കിലുള്ള വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസിലോ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ 9562936756, 9284487304 എന്നിവയാണ്. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്‌ളര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നു. 

ചെറുകിട നാമമാത്ര കര്‍ഷര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 80 ശതമാനവും മറ്റുളള കര്‍ഷകര്‍ക്ക് 70 ശതമാനവും പദ്ധതി നിബന്ധനകളോടെ ധനസഹായമായി ലഭിക്കുന്നുവെന്നതാണ് ഇതിന്റെ സവിശേഷത.

എന്താണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി അഥവാ പി.എം.കെ.എസ്.വൈ; കൂടുതൽ വിവരങ്ങൾ

What is Pradhan Mantri Krishi Sinchayee Yojana (PMKSY); More Details

കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ സംസ്ഥാനത്ത് 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളില്‍ ഗ്രാമവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ സംയോജിത നീര്‍ത്തട പരിപാലന പരിപാടി (ഐ.ഡബ്ല്യു.എം.പി) നടപ്പിലാക്കി വരികയാണ്.
മണ്ണും ജലവും ജൈവസമ്പത്തും തമ്മിലുള്ള സ്വാഭാവിക ജൈവബന്ധം നിലനിര്‍ത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ക്രമാനുഗതമായും ശാസ്ത്രീയമായും നടപ്പിലാക്കുകയും മണ്ണിലെ ജൈവസന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന(നീര്‍ത്തട ഘടകം)യുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ (Objectives of Pradhan Mantri Krishi Sinchayee Yojana)

മണ്ണും ജലവും ജൈവസമ്പത്തും തമ്മിലുണ്ടാകേണ്ട സ്വാഭാവിക ജൈവബന്ധം പുനഃസ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

പ്രകൃതിവിഭവങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുക, മഴവെള്ളം പരമാവധി സംഭരിച്ച് ഭൂഗര്‍ഭത്തിലേക്ക് റീചാര്‍ജ്ജ് ചെയ്ത് ജലവിതാനം ഉയര്‍ത്തുക എന്നിവയും പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മാർച്ചിൽ പൂന്തോട്ടത്തിലും അടുക്കളത്തോട്ടത്തിലും ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

ജൈവസമ്പത്തിന്‍റെ ശോഷണം തടയുകയും പരിസ്ഥിതി പുനഃസ്ഥാപനം സാധ്യമാക്കുകയും ചെയ്യുക, ശാസ്ത്രീയമായ മണ്ണ്-ജല സംരക്ഷണ മാര്‍ഗങ്ങളിലൂടെ കാര്‍ഷിക-അനുബന്ധ മേഖലകളില്‍ ഉല്പാദന ക്ഷമത വർധിപ്പിക്കുക എന്നിവയാണ് PMKSYയുടെ മറ്റ് പ്രധാന ഉദ്ദേശ ലക്ഷ്യങ്ങൾ.
2009-10ല്‍ പദ്ധതികള്‍ അനുവദിക്കപ്പെട്ടുവെങ്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് 2010-11 മുതലാണ്.

2014-15 വരെ സംസ്ഥാനത്ത് 83 പദ്ധതികളിലായി 422987 ഹെക്ടര്‍ പ്രദേശം നീര്‍ത്തട വികസനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൊത്തം 58161.97 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് കേരളത്തിൽ അനുവദിക്കപ്പെട്ടത്.
പദ്ധതി നിർവഹണ ഏജന്‍സിയായി സംസ്ഥാന സര്‍ക്കാര്‍ ബ്ലോക്ക് പഞ്ചായത്തുകളെയാണ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി നിർവഹണത്തിന് ബ്ലോക്ക് പഞ്ചായത്തുകളെ സഹായിക്കുന്നതിനായി സാങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി വാര്‍ട്ടര്‍ഷെഡ് ഡവലപ്മെന്‍റ് ടീം രൂപീകരിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐ 'വീകെയര്‍': മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള FD Scheme സെപ്റ്റംബര്‍ വരെ നീട്ടി

2015-16 സാമ്പത്തിക വര്‍ഷം മുതല്‍ ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ നീര്‍ത്തട ഘടകം എന്ന നിലയിലാണ് നടപ്പിലാക്കുന്നത്.

English Summary: PMKSY Latest: Apply Before MARCH 5 For Implementing Drip And Sprinkler Irrigation Systems In Fields With Subsidy

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds