ഒട്ടേറെ മാതൃകാ പരമായ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട വയനാട് ജില്ലയിലെ ദ്വാരകയിൽ 400 കുടുംബങ്ങളുള്ള ദ്വാരക ഇടവക വിഷരഹിത പച്ചക്കറികളുടെ ഉറവിടമാകുന്നു. വൈ.എം.സി.എ.യുടെ നേതൃത്വത്തിൽ തൈകൾ വിതരണം ചെയ്തു. വിഷരഹിത ദ്വാരക എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ പറഞ്ഞു. വിഷം കലർന്ന ഭക്ഷണം രോഗകാരണമാകുന്നു എന്ന തിരിച്ചറിവിൽ നിന്നാണ് ഈ ആശയം ഉടലെടുത്തത്. ഇതിൻറെ ആദ്യപടിയായി ദ്വാരകയിലെ ഇടവകയിലെ എല്ലാ വീടുകളിലും പച്ചക്കറിതൈകൾ നൽകപ്പെടുന്നു.
ഞായറാഴ്ച രാവിലെ വിശുദ്ധ ബലിക്കുശേഷം ഇടവകവികാരി ജോസ് തേക്കനാടി പച്ചക്കറി തൈ വിതരണം ഉദ്ഘാടനം നിർവ്വഹിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. തൈകൾ ഇടവകയിലെ എല്ലാ വാർഡുകളിലും വാർഡ് പ്രസിഡണ്ടുമാരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ച് വിതരണം ചെയ്തു. ദ്വാരക വൈഎംസിഎ.YMCA ദ്വാരക യൂണിറ്റ് സെക്രട്ടറി ഷിൽസൺ കോക്കണ്ടത്തിൽ
പ്രസിഡന്റ് റെനിൽ കഴുതാടിയിൽ, ഷിന്റോ പുത്തൻപുര എന്നിവരുടെ നേതൃത്വത്തിലാണ് മാതൃകാപരമായ ഈ യജ്ഞം നടക്കുന്നത്. സെന്റ് അൽഫോൻ പള്ളി വികാരി ഫാ. ജോസ് തേക്കനാടി തൈ വിതരണം ഉദ്‌ഘാടനം നിർവ്വഹിച്ചു. കർഷകൻ വർക്കി കിഴക്കേപറമ്പിൽ ഏറ്റുവാങ്ങി.
മൂന്ന് മാസം കൊണ്ട് വിഷ രഹിതമായ പച്ചക്കറിയുടെ കുടുതൽ തൈകൾ വിതരണം ചെയ്ത് ഈ ഗ്രാമത്തെ പച്ചക്കറി സ്വയം പര്യാപ്തമാക്കുകയാണ് ഉദ്ദേശം.
Share your comments