1. News

പാചകക്കാരായി മുഹമ്മ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാർ

ആലപ്പുഴ : മുഹമ്മ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരെല്ലാം നല്ല പാചകക്കാർ കൂടിയായി. ഇതിൽ ആൺ-പെൺ ഭേദമില്ല. ഇപ്പോൾ സ്റ്റേഷനിൽ തന്നെയാണ് ഭക്ഷണം ഒരുക്കുന്നത്. ഊണിന് പച്ചക്കറി മാത്രമല്ല, ചില ദിവസം ചിക്കനും മീനും. വനിതാ പൊലീസുകാരുടെ ഒരു സഹായവുമില്ലാതെ ഇറച്ചിയും മീനും നന്നായി പാചകം ചെയ്യുന്ന പൊലീസുകാർ.

K B Bainda
muhamma

ആലപ്പുഴ : മുഹമ്മ പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരെല്ലാം നല്ല പാചകക്കാർ കൂടിയായി. ഇതിൽ ആൺ-പെൺ ഭേദമില്ല. ഇപ്പോൾ സ്റ്റേഷനിൽ തന്നെയാണ് ഭക്ഷണം ഒരുക്കുന്നത്. ഊണിന് പച്ചക്കറി മാത്രമല്ല, ചില ദിവസം ചിക്കനും മീനും. വനിതാ പൊലീസുകാരുടെ ഒരു സഹായവുമില്ലാതെ ഇറച്ചിയും മീനും നന്നായി പാചകം ചെയ്യുന്ന പൊലീസുകാർ. പാചക സഹായത്തിന് ഗ്രേഡ് നോക്കാറില്ല. സ്റ്റേഷനിൽ പൊലീസുകാർ തന്നെ പാചകം ചെയ്യുന്നതറിഞ്ഞാണ് കഞ്ഞിക്കുഴിയിലെ ജൈവകർഷകൻ ശ്രീ കെ പി ശുഭകേശൻ കുറച്ചു പച്ചക്കറി ഇവർക്ക് നൽകാമെന്ന് പറഞ്ഞത്.ബുധനാഴ്ച വൈകുന്നേരം തോട്ടത്തിൽ നിന്നും വെണ്ടയ്ക്കയും ഒരു ചാക്ക് കുക്കുമ്പറും വെള്ളരിക്കയുമായി ശുഭ കേശൻ, സഹോദരൻ ശ്രീ കെ പി സുധീറിനെയും കൂട്ടി സ്‌റ്റേഷനിലെത്തി. പുതുതായി ചുമതലയേറ്റ കൊല്ലം സ്വദേശി സർക്കിൾ ഇൻസ്പെക്ടർ ശ്രീ എൻ വിജയൻ പച്ചക്കറികളെല്ലാം ഏറ്റുവാങ്ങി. വിഷമില്ലാത്ത പച്ചക്കറിയും കുക്കുമ്പറും കഴിക്കാമെന്ന സന്തോഷം പൊലീസുകാർക്ക് . പച്ചക്കറികൾ താൽക്കാലിക അടുക്കള ഭാഗത്തേക്ക് എടുത്തു വയ്ക്കാൻ പൊലീസുകാരെ സഹായിക്കുമ്പോൾ കുക്കറിൽ നിന്നും വിസിലടി ഉയരുന്നു. രാത്രിയിലേക്കുള്ള കഞ്ഞിയാണ്. ഫ്രെഷ് വെണ്ടയ്ക്ക കൊണ്ട് ഇന്ന് എന്ത് വെറൈറ്റി കറി വയ്ക്കാമെന്ന ആലോചനയിലായി പൊലീസുകാർ. എല്ലാവർക്കും വേണ്ടി സർക്കിൾ ഇൻസ്പെക്ടർ നന്ദി പറയുമ്പോൾ ശുഭ കേശന്റെ മറുപടി ഇങ്ങനെ: - ' പച്ചക്കറി ഉൾപ്പെടെ എന്താവശ്യമുണ്ടെങ്കിലും പറയാൻ മടിക്കേണ്ട.ലാലിച്ചനോടു പറഞ്ഞാൽ മതി, ഞങ്ങൾ എത്തിച്ചു തരാം.' ദേ ഇതാണ് ശുഭ കേശന്റെ മനസ്.

English Summary: Police forces at Muhamma in Aleppey became cooks

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds