1. News

ദല്‍ഹിയില്‍ പിസ ഹട്ട് ഡലിവറി ബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു-പ്രത്യേക ശ്രദ്ധ അനിവാര്യം

ദക്ഷിണ ഡല്‍ഹിയിലെ പ്രസിദ്ധമായ ഒരു പിസ ഹട്ടിലെ ഡലിവറി ബോയ് കോവിഡ് 19 പോസിറ്റീവായത് ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. മാളവ്യ നഗറിലെ പ്രസിദ്ധമായ പിസാഹട്ട ദക്ഷിണ ഡല്‍ഹി ജില്ല മജിസ്‌ട്രേറ്റ് ബി.എം.മിശ്രയുടെ ഉത്തരവിന്‍ പ്രകാരം അടപ്പിച്ചു. രോഗബാധിതനായ ഡലിവറി ബോയ് സ്‌പ്ലൈ നല്‍കിയ 72 വീട്ടുകാരോട് സെല്‍ഫ് ക്വാറന്റൈനില്‍ (Self-quarantine)പ്രവേശിക്കാനും ജില്ല മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കി.

Ajith Kumar V R

ദല്‍ഹിയില്‍ പിസ ഹട്ട് ഡലിവറി ബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു-പ്രത്യേക ശ്രദ്ധ അനിവാര്യം

പാകം ചെയ്ത ഭക്ഷണവും മറ്റ് ഉത്പ്പന്നങ്ങളും വീട്ടിലെത്തിക്കുന്ന അനേകം സ്ഥാപനങ്ങളും ഡെലിവറി ബോയ്‌സും കോവിഡ് 19 ലോക്ഡൗണ്‍ കാലത്ത് സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. എങ്കില്‍ പോലും അവര്‍ രോഗവാഹകരാകാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. നിത്യവും അനേക ഇടങ്ങളില്‍ സഞ്ചരിക്കുന്നു, അനേകം പേരെ കാണുന്നു എന്നതുതന്നെയാണ് ഇതിന് കാരണവും.അതുകൊണ്ടുതന്നെ ഡലിവറി ബോയ്‌സ് കൃത്യമായി മാസ്‌ക് ധരിക്കുകയും മറ്റ് സംരക്ഷണ കവചങ്ങള്‍ ഉപയോഗിക്കുകയും കൃത്യമയി സോപ്പിട്ട് കൈകഴുകുകയും ചെയ്യേണ്ടതുണ്ട്. അവരില്‍ നിന്നും ഉത്പ്പന്നങ്ങള്‍ ഏറ്റുവാങ്ങുന്നവരും സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.

Pizza
Pizza

ഹോം ഡലിവറി ബോയ്ക്ക കോവിഡ്

ദക്ഷിണ ഡല്‍ഹിയിലെ പ്രസിദ്ധമായ ഒരു പിസ ഹട്ടിലെ ഡലിവറി ബോയ് കോവിഡ് 19 പോസിറ്റീവായത് ഇതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു. മാളവ്യ നഗറിലെ പ്രസിദ്ധമായ പിസാഹട്ട ദക്ഷിണ ഡല്‍ഹി ജില്ല മജിസ്‌ട്രേറ്റ് ബി.എം.മിശ്രയുടെ ഉത്തരവിന്‍ പ്രകാരം അടപ്പിച്ചു. രോഗബാധിതനായ ഡലിവറി ബോയ് സ്‌പ്ലൈ നല്‍കിയ 72 വീട്ടുകാരോട് സെല്‍ഫ് ക്വാറന്റൈനില്‍ (Self-quarantine)പ്രവേശിക്കാനും ജില്ല മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കി. സ്ഥാപനത്തിലെ 16 ജോലിക്കാരെയും ക്വാറന്റൈനിലാക്കി.

Zomato delivery boy
Zomato delivery boy

സൊമാറ്റോ ഡലിവറി ബോയിയും ക്വാറന്‍റൈനില്‍

സൊമാറ്റോയും(zomato) ഇവിടെനിന്നും ഡലിവറി എടുത്തിരുന്നു. ആ ജീവനക്കാരെയും ക്വാറന്റൈനിലാക്കി. വരും ദിനങ്ങള്‍ അതീവ ശ്രദ്ധയോടെ നമ്മള്‍ മുന്നോട്ടുപോകണം എന്നതിന് പ്രത്യക്ഷ ഉദാഹരണമാണ് ഈ ഒറ്റപ്പെട്ടതെങ്കിലും പ്രാധാന്യമേറിയ സംഭവം.

English Summary: COVID 19 confirmed to a food delivery boy at Delhi-special attention is essential

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds