<
  1. News

പൊന്നുംവിള ചാലഞ്ച് 24 നും ,25 നും കണ്ണൂരിൽ

പ്രളയം തകത്തെറിഞ്ഞ വിളകളിൽ ബാക്കിയുള്ളവ വിൽക്കാൻ അവസരമൊരുക്കാൻ ‘പൊന്നുംവിള ചാലഞ്ച് . നഷ്ട്ത്തിൽ വലയുന്ന കർഷകർക്കു കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും ഒരു വേദി തയാറാക്കുകയും മാർക്കറ്റ് വിലയിലും അധികം നൽകി അതു പൊതുജനങ്ങൾ വാങ്ങുകയുമാണ് പദ്ധതി.

Asha Sadasiv
ponnumvila challenge

പ്രളയം തകത്തെറിഞ്ഞ വിളകളിൽ ബാക്കിയുള്ളവ വിൽക്കാൻ അവസരമൊരുക്കാൻ ‘പൊന്നുംവിള ചാലഞ്ച്. നഷ്ട്ത്തിൽ വലയുന്ന കർഷകർക്കു കാർഷിക ഉൽപന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനും ഒരു വേദി തയാറാക്കുകയും മാർക്കറ്റ് വിലയിലും അധികം നൽകി അതു പൊതുജനങ്ങൾ വാങ്ങുകയുമാണ് പദ്ധതി.മലയാള മനോരമയും,കൃഷി ഓഫീസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് അഗ്രിക്കൾച്ചറൽ ഓഫീസേഴ്സ് കണ്ണൂർ ബ്രാഞ്ചും കൈകോർത്തു നടത്തുന്ന വിപണന മേള ഈ മാസം 24നും ,25 നും ടൗൺ സ്‌ക്വയറിൽ നടക്കും. ഈ ‘പൊന്നുംവിള ചാലഞ്ച് ’ ഏറ്റെടുക്കാൻ ജില്ലാ ഭരണകൂടമോ, കൃഷി വകുപ്പോ, ജില്ലാ പഞ്ചായത്തോ ഉൾപ്പടെ ആർക്കു വേണമെങ്കിലും മുന്നോട്ടു വരാം.ഇത് കൂടുതൽ ഉത്സാഹത്തോടെ കൃഷിയിലേക്കു തിരിച്ചുപോകാൻ കർഷകർക്ക് തുണയാകും.

ഓണ വിപണി ലക്ഷ്യമിട്ടു ചെയ്ത കൃഷികളിൽ പലതും വിളവെടുക്കും മുൻപു നശിച്ചു പോയതിൻ്റെ വിഷമത്തിലാണ് കർഷകർ. മഴയെടുക്കാതെ ബാക്കിവച്ച വാഴക്കുലകൾ, കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, പച്ചക്കറികൾ എന്നിവയെല്ലാം മികച്ച വിലകൊടുത്തു വാങ്ങി കർഷകനു കൈത്താങ്ങാവാനുള്ള അവസരമാണു മറ്റുള്ളവർക്കു ലഭിക്കുന്നത്. ലാഭത്തിൽ വാങ്ങാനല്ല ഈ മാർക്കറ്റ്. പകരം കർഷകർക്കു കൂടുതൽ ലാഭം നൽകാനാണ്.എറണാകുളത്ത് ഇത്തരമൊരു മാർക്കറ്റ് പ്രവർത്തനം തുടങ്ങുന്നുണ്ട്. കണ്ണൂരിലും നമുക്ക് ഈ ആശയത്തിനായി കൈകോർക്കാം. കൂടാതെ നമ്മുടെ നാട്ടിൽ കൃഷി ചെയ്ത വിഷരഹിത പച്ചക്കറി ലഭിക്കുകയും ചെയ്യും.

English Summary: Ponnumvila challenge at Kannur

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds